ആശങ്കയില്ലാതെ പോകാം സ്‌കൂളിലേക്ക്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, കലക്ടർ എസ് ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വളപട്ടണം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സൗകര്യങ്ങൾ പരിശോധിക്കുന്നു


കണ്ണൂർ കോവിഡ് കാലത്തെ നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം തുറക്കുന്ന  സ്‌കൂളിലേക്ക്‌  മുന്നൊരുക്കങ്ങളും വിലയിരുത്താനും സുരക്ഷ ഉറപ്പുവരുത്താനും  മിന്നൽ പരിശോധന തുടങ്ങി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി പി ദിവ്യയും  കലക്ടർ എസ്‌ ചന്ദ്രശേഖറും വളപട്ടണം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവ. ഹയർ സെക്കൻഡറിയിൽ പരിശോധനയ്‌ക്കെത്തി.  80 ശതമാനത്തിലേറെ വിദ്യാലയങ്ങളും മികച്ച മുന്നൊരുക്കം നടത്തിയതായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു. ചില വിദ്യാലയങ്ങളിലെ ശുചീകരണത്തിലുള്ള  പോരായ്മകൾ ഉടൻ പരിഹരിക്കാൻ കർശന നിർദേശം നൽകി.  കുടിവെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണം. ആരോഗ്യം,  പൊലീസ്‌, വിദ്യാഭ്യാസം, തദ്ദേശം വകുപ്പുകളുടെ   സഹകരണത്തോടെയാണ്‌ പ്രവർത്തനങ്ങൾ മുന്നോട്ടുപോവുന്നത്‌.  വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ശുചീകരണത്തിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ലെന്നും കലക്ടർ പറഞ്ഞു.  ശുചിമുറി, പരിസരം, ക്ലാസ്‌മുറികൾ, ജലസംഭരണി, ഫർണിച്ചർ തുടങ്ങിയവ സംഘം പരിശോധിച്ചു. 5 ബസുകൾ 
സ്‌കൂളിനായി 
ഓടും കണ്ണൂർ സ്‌കൂൾ വിദ്യാർഥികളുടെ യാത്രയ്‌ക്കായി കെഎസ്‌ആർടിസി അഞ്ച്‌ ബസുകൾ നൽകിയേക്കും. കണ്ണൂർ ഡിപ്പോയിലെ അഞ്ച്‌ ബസുകൾ നൽകാനാണ്‌ ആലോചിക്കുന്നത്‌. ബസ്‌ ഓൺ ഡിമാൻഡ് സർവീസ്‌ ആവശ്യപ്പെട്ട്‌  കണ്ണൂർ ഡിപ്പോയിൽ അഞ്ച്‌ സ്‌കൂളും തലശേരി ഡിപ്പോയിൽ 27 സ്‌കൂളും പയ്യന്നൂർ ഡിപ്പോയിൽ പത്ത്‌  സ്‌കൂളും ആവശ്യപ്പെട്ടാണ്‌ അപേക്ഷ ലഭിച്ചത്‌. ഒരു ദിവസം നൂറ്‌ കിലോമീറ്റർവരെ 7500 എന്ന നിരക്ക്‌ ഈടാക്കാനാണ്‌  കെഎസ്‌ആർടിസി തീരുമാനിച്ചത്‌. ഈ തുക  അംഗീകരിച്ചത്‌ കണ്ണൂർ ഡിപ്പോയിൽ അപേക്ഷ നൽകിയ ഒരു എയ്‌ഡഡ്‌സ്‌കൂൾ മാത്രമാണ്‌. അഞ്ച്‌ ബസുകൾ ഈ സ്‌കൂളിനായിനൽകാനാണ്‌ കെഎസ്‌ആർടിസി ആലോചിക്കുന്നത്‌. ബസ്‌ ഓൺ ഡിമാൻഡ്‌ സർവീസിനുള്ള  ബസ്‌ കണ്ടെത്തൽ കെഎസ്‌ആർടിസിക്ക്‌ പ്രതിസന്ധിയാണ്‌. റൂട്ട്‌ നിശ്‌ചയിക്കൽ, ജീവനക്കാരെ നിയമിക്കൽ തുടങ്ങിയ നടപടികളും ബാക്കിയുണ്ട്‌. Read on deshabhimani.com

Related News