സ്‌മാർട്ടാണ്‌ 
ചാവശേരിപറമ്പ്‌ കോളനി



ഇരിട്ടി എൻജിഒ യൂണിയൻ ദത്തെടുത്ത  ചാവശേരിപറമ്പ്‌ ടൗൺഷിപ്പ് കോളനിയിലെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ പഠനത്തിനായി പുതിയ ടാബുകൾ. സംസ്ഥാന സമ്മേളന തീരുമാനപ്രകാരം എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ദത്തെടുത്ത കോളനിയാണിത്‌. നാല്‌ വർഷമായി എൻജിഒ യൂണിയൻ തുടരുന്ന സഹായ പദ്ധതിയുടെകൂടി ബലത്തിലാണ്‌  മുഴുവൻ കുട്ടികളും എസ്‌എസ്‌എൽസിക്ക്‌ ജയിച്ചുകയറിയത്‌.   ഓൺലൈൻ പഠനത്തിനുള്ള സാങ്കേതിക ഉപകരണങ്ങൾ എൻജിഒ യൂണിയനാണ്‌ നൽകിയത്‌.  വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന കോളനിയിലെ 35 പേർക്ക്‌ വിതരണം ചെയ്യാനായി ടാബുകൾ വിദ്യാഭ്യാസ വകുപ്പിനെ ഏൽപ്പിച്ചു.  കോളനിയിൽ ടാബുകളുടെ വിതരണം നഗരസഭാ കൗൺസിലർ കെ അനിത ഉദ്‌ഘാടനം ചെയ്‌തു. കൗൺസിലർ കെ പി അജേഷ് അധ്യക്ഷനായി. ചാവശേരി ഗവ. എച്ച്‌എസ്‌എസ്‌  പിടിഎ പ്രസിഡന്റ്‌ വി അജയകുമാർ, വെളിയമ്പ്ര ബിഎംഎൽപി സ്കൂൾ പ്രധാനാധ്യാപിക സി രമാദേവി, വി വി വിനോദ് കുമാർ, എ കെ മോഹനൻ, പ്രദീപ് കുമാർ, എം ശ്രീജ, സി എം രതീഷ്, വി എൻ കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News