കേരള ബാങ്ക് അപ്രൈസേഴ്സ് 
യൂണിയന്‍ ധര്‍ണ

അപ്രൈസർമാർക്ക് സ്ഥിരം നിയമനം നൽകുക, മിനിമം വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 
കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ (സിഐടിയു) കണ്ണൂരിലെ റീജണൽ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച് 
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂർ കേരളാ ബാങ്കിൽ അപ്രൈസർമാർക്ക് സ്ഥിരനിയമനം നൽകുക,  മിനിമം വേതനം അനുവദിക്കുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് അപ്രൈസേഴ്സ് യൂണിയൻ (സിഐടിയു) കേരള ബാങ്ക് കണ്ണൂർ റീജണൽ ഓഫീസിന് മുന്നിൽ  ധർണ നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. ജയകുമാർ കാസർകോട്  അധ്യക്ഷനായി. കെബിഇഎഫ് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ,  ജോ. സെക്രട്ടറി കെ വി പ്രശാന്ത്, അപ്രൈസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഒ സജിത്ത്,  കെ ലക്ഷ്മണൻ, വി പി പ്രകാശൻ, പ്രഭാകരൻ കാസർകോട്‌, ഷാജി ആലക്കോട് എന്നിവർ സംസാരിച്ചു.  സി കെ പ്രമോദ് സ്വാഗതവും ബിജു തലശേരി  നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News