റെഡ് ചില്ലീസ് ആലപ്പുഴയിലേക്കും

റെഡ് ചില്ലീസിന്റെ കൈമാറ്റം പഞ്ചായത്ത് പ്രസിഡന്റ്‌ പി സി ഗംഗാധരൻ നിർവഹിക്കുന്നു


കൂത്തുപറമ്പ് മാങ്ങാട്ടിടത്തിന്റെ റെഡ് ചില്ലീസ് ഇനി ആലപ്പുഴയിലും. കാർഷിക  വികസന കർഷക ക്ഷേമ വകുപ്പ് കൂത്തുപറമ്പ് ബ്ലോക്ക് കൃഷി അസി. ഡയറക്ടറുടെയും മാങ്ങാട്ടിടം  പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മാങ്ങാട്ടിടം അഗ്രി പാർക്കിന്റെയും നേതൃത്തിൽ ആരംഭിച്ച റെഡ് ചില്ലിസ്  സംരംഭം ആലപ്പുഴയിലെ രുചിര പ്രകൃതി ഭക്ഷ്യ ഉൽപ്പന്നം എന്ന സ്ഥാപനവുമായി  ധാരണപത്രം ഒപ്പിട്ട്‌   ഉൽപ്പന്ന കൈമാറ്റവും നടന്നു. പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് പി സി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ ശാന്തമ്മ അധ്യക്ഷയായി.  പദ്ധതി വിശദദീകരണവും സംഭരണ വില വിതരണവും കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ്‌ ബിന്ദു കെ മാത്യു നിർവഹിച്ചു.  കർഷകരായ കെ അശോകൻ, കെ രാജൻ എന്നിവർ അനുഭവം പങ്കുവച്ചു.  എം ഷീന,  എഡിഎം ബേബി റീന, എ സൗമ്യ, എ വത്സൻ,  ആർ സന്തോഷ് കുമാർ, വിജേഷ്‌ മാറോളി  തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News