കർഷകരുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് അഗ്രോ കോൺക്ലേവ്

ജില്ലാ പഞ്ചായത്തും കണ്ണൂർ സർവകലാശാലയും സംഘടിപ്പിച്ച അഗ്രോ കോൺക്ലേവ് 2022 മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂർ ജില്ലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ചർച്ചചെയ്ത് അഗ്രോ കോൺക്ലേവ് 3.0. കണ്ണൂർ സർവകലാശാലയും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച പരിപാടി മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്  പ്രസിസന്റ് പി പി ദിവ്യ അധ്യക്ഷയായി.  കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനിയുമായി സഹകരിച്ചാണ് പരിപാടി. സർവകലാശാലയിലെ പഠന ഗവേഷണ വിഭാഗങ്ങളുടെ അറിവ് ഗ്രാമങ്ങളിലെ കാർഷിക മേഖലയ്ക്ക് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ്  കോൺ ക്ലേവ്. മലയോര കർഷകരിൽനിന്ന് കാപ്പിക്കുരു സംഭരിച്ച് സർവകലാശാല പുറത്തിറക്കുന്ന യൂണി കോഫിയുടെ ലോഞ്ച് മന്ത്രി എം വി ഗോവിന്ദൻ നിർവഹിച്ചു. കൃഷിയിലെ സാങ്കേതിക വിദ്യയുടെ പ്രയോഗം വിഷയത്തിൽ ഡോ. രാജി സുകുമാരൻ രചിച്ച പുസ്തകം മന്ത്രി പ്രകാശിപ്പിച്ചു. ഡോ. യു ഫൈസൽ സംസാരിച്ചു. Read on deshabhimani.com

Related News