ഒടുവള്ളിത്തട്ട് – കുടിയാൻമല റോഡ് നവീകരണം ഫെബ്രുവരിയിൽ തീരും

ഒടുവള്ളിത്തട്ട് – നടുവിൽ - കുടിയാൻമല റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി കണ്ണൂര്‍ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരുമായി ചര്‍ച്ച നടത്തുന്നു


ആലക്കോട് ഒടുവള്ളിത്തട്ട് – നടുവിൽ–- - കുടിയാൻമല റോഡ്‌ നവീകരണം ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് അധികൃതർ ജോൺ ബ്രിട്ടാസ് എംപിക്ക് ഉറപ്പ് നൽകി. പൊതുമരാമത്ത്,- വൈദ്യുതി വകുപ്പുകളുമായി ജോൺ ബ്രിട്ടാസ് എംപി ബന്ധപ്പെട്ടതിനെ തുടർന്നാണ് കാലങ്ങളായി ഇഴഞ്ഞുനീങ്ങുന്ന റോഡ് നിർമാണത്തിന് ഗതിവേഗം കൈവന്നത്.   12 മീറ്റർ റോഡിൽ ഏഴ് മീറ്റർ മെക്കാഡം ചെയ്യാൻ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടിവന്നിരുന്നു.  പോസ്റ്റുകളുടെ ക്ഷാമത്തെ തുടർന്ന് വൈദ്യുത മന്ത്രിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കി. കരാറുകാരന്റെ അലംഭാവം പദ്ധതി ഇഴഞ്ഞുനീങ്ങിയതിന് മുഖ്യകാരണമാണെന്ന് എംപി ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി സമയപരിധി നിശ്ചയിച്ചിരുന്നെങ്കിലും മഴ കാലതാമസമുണ്ടാക്കി. മഴമാറിയ ശേഷം നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നു. നിർമാണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി ഫെബ്രുവരി അവസാനം റോഡ്‌ പൂർത്തിയാക്കുമെന്നാണ് പൊതുമരാമത്ത് അധികൃതർ എംപിയെ അറിയിച്ചത്. Read on deshabhimani.com

Related News