വിഷമില്ല, വിഷമിക്കാതെ കഴിക്കാം



ഏഴോം  ഒടുവിൽ ‘കറിവേപ്പിലയായി’ എന്ന്‌ പറയുന്നതുകേട്ടാൽ  ഏഴോം മൂന്നാംപീടികക്കാരിപ്പോൾ ദേക്ഷ്യപ്പെടും. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന, കടക്കാർ ‘സൗജന്യമായി’ പച്ചക്കറിക്കിറ്റിലേക്കിടുന്ന കറിവേപ്പിലയാണ്‌ ഇവിടെയിപ്പോൾ താരം.  പ്രദേശത്തെ എല്ലാ വീട്ടിലും കറിവേപ്പില തൈ ഇപ്പോൾ തഴച്ചുവളരുന്നു.  മറുനാട്ടിൽനിന്ന്‌ വിഷമടിച്ചെത്തുന്ന കറിവേപ്പിലയൊഴിവാക്കി നാട്ടിൽ തന്നെ ഇത്‌ നട്ടുവളർത്താൻ പദ്ധതി തുടങ്ങിയത്‌ കർഷകസംഘം യൂണിറ്റ്‌. ഓരോ വിഭവത്തിനും പ്രത്യേക വാസനയും രുചിയും സമ്മാനിക്കുന്ന കറിവേപ്പിലയിൽ  നാരുകൾ, വിറ്റമിനുകൾ, ധാതുക്കൾ എന്നിങ്ങനെ നമുക്കു ഗുണമുള്ള വസ്‌തുക്കൾ ഒട്ടേറെയുണ്ടെന്ന്‌ തിരിച്ചറിഞ്ഞാണ്‌ തൈ വളർത്താൻ തുടങ്ങിയത്‌.     സമ്പൂർണ കറിവേപ്പില ഗ്രാമം  പ്രഖ്യാപനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ നിർവഹിച്ചു.   പഞ്ചായത്ത് പ്രസിഡന്റ്‌ പി ഗോവിന്ദൻ അധ്യക്ഷനായി. കെ പി അനിൽകുമാർ, പി കെ ശാന്ത,  ഒ വി നാരായണൻ, കെ പി മനോജ്, സി കെ സജീവൻ, എം വി രിജിൽ, കെ വി രാജീവൻ, പ്രൊഫ. എം വി കണ്ണൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News