ആദരവേറെ, ഹൃദയം കവർന്നവർക്ക്‌

പാണപ്പുഴയിൽ ഐആർപിസി സംഘടിപ്പിച്ച ചടങ്ങിൽ അവയവദാതാക്കളെയും സ്വീകർത്താക്കളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ആദരിച്ചപ്പോൾ


 കടന്നപ്പള്ളി ‘‘ദയവുചെയ്തു നിങ്ങളുടെ അവയവങ്ങൾ സ്വർഗത്തിലേക്കു കൊണ്ടുപോകരുത്. ഭൂമിയിലാണതിന്റെ ആവശ്യമെന്നു സ്വർഗത്തിനറിയാം’’–- വിദേശത്ത്‌ പ്രചാരത്തിലുള്ള ഈ  ചിന്തയ്ക്കു മഹനീയ തുടർച്ചകൾ ഉണ്ടാകുമ്പോൾ അഭിമാനിക്കാനേറെയുണ്ടെന്നാണ്‌ ഐആർപിസി മാടായി സോണൽ പ്രവർത്തകർ പറയുന്നത്‌.  ഈ ലോകത്തുതുടരാൻ മറ്റുചിലർക്കുകൂടി അവസരമൊരുക്കുന്ന അവയവദാനം എന്ന ജീവസന്ദേശത്തിന്റെ പ്രസക്തി ഉയർത്തിക്കാട്ടി ലോക അവയവദാനദിനത്തിൽ അവയവദാതാക്കളെയും സ്വീകർത്താക്കളെയും ഐആർപിസി നേതൃത്വത്തിൽ പാണപ്പുഴയിൽ ആദരിച്ചു.   പാണപ്പുഴയിലെ പി കാർത്യായനി, പി  പ്രതാപൻ, കെ ഗീത, ഗ്രീഷ്മ എന്നിവരെയാണ് ആദരിച്ചത്. കാർത്യായനി   കടന്നപ്പള്ളി–- പാണപ്പുഴ  പഞ്ചായത്തംഗമായ പി  പ്രതാപനാണ്  വൃക്ക നൽകിയത്.  ചെറുതാഴം കോടിത്തായലിലെ കെ ഗീത മകൾ ഗ്രീഷ്മക്ക് വൃക്ക നൽകി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ പി പി ദിവ്യ ഉദ്‌ഘാടനംചെയ്‌തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ഷാജിർ,  എം വി രാജീവൻ,  പി വി ബാലകൃഷ്ണൻ,  എം വി രവി,  പി ദാമോദരൻ, ഒ കൃഷ്ണൻ, കെ ഭാസ്കരൻ, കെ സതീശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News