പിണറായി ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം

സിപിഐ എം പിണറായി ഏരിയാ സമ്മേളനം ധർമടം ചിറക്കുനിയിലെ അബു –- ചാത്തുക്കുട്ടി നഗറിൽ പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്നു


പിണറായി  സിപിഐ എം പിണറായി ഏരിയാ സമ്മേളനം ധർമടം ചിറക്കുനിയിലെ ‘അബു –- ചാത്തുക്കുട്ടി നഗറി’ൽ പൊളിറ്റ്‌ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ആലക്കണ്ടി രാജൻ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി കെ ശശിധരൻ രക്തസാക്ഷി പ്രമേയവും കെ കെ രാജീവൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ ടി അനിൽ സ്വാഗതം പറഞ്ഞു. കെ മനോഹരൻ, ടി ഷബ്‌ന, ടി ഷൈജേഷ്, കെ അനുശ്രീ, പി കെ സുനീഷ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. കെ ശശിധരൻ, ആലക്കണ്ടി രാജൻ, കെ കെ രാജീവൻ, കോങ്കി രവീന്ദ്രൻ, എൻ കെ രവി, ടി അനിൽ, വി ലീല, കക്കോത്ത് രാജൻ എന്നിവരടങ്ങുന്ന സ്റ്റിയറിങ് കമ്മിറ്റിയും വി എം പവിത്രൻ (പ്രമേയം), വി ജയൻ (മിനുട്ട്സ്), എം മോഹനൻ (ക്രഡൻഷ്യൽ), കെ പി സദു (രജിസ്ട്രേഷൻ) എന്നിവർ കൺവീനർമാരായി മറ്റു കമ്മിറ്റികളും പ്രവർത്തിക്കുന്നു. ഏരിയാ സമ്മേളന സ്‌മരണിക പിണറായി വിജയൻ സംഘാടക സമിതി ചെയർമാൻ എൻ കെ രവിക്ക് നൽകി പ്രകാശിപ്പിച്ചു.  12 ലോക്കലുകളിൽനിന്നായി 150 പ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 171 പേർ പങ്കെടുക്കുന്നു. ഏരിയാ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ഗ്രൂപ്പ് ചർച്ചയ്ക്ക് ശേഷം പൊതുചർച്ച തുടങ്ങി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാഗേഷ്, എ എൻ ഷംസീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ഹരീന്ദ്രൻ, വത്സൻ പനോളി, ടി കെ ഗോവിന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ബാലൻ, കെ മനോഹരൻ എന്നിവർ പങ്കെടുക്കുന്നു.  ഞായറാഴ്ച ചർച്ചയ്ക്കുള്ള മറുപടി, ഏരിയാ കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ്, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് ‘വടവതി വാസു-–-പുഞ്ചയിൽ നാണു നഗറി’ൽ വെബ് റാലി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം  ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News