ഒരുങ്ങുന്നു ഹാപ്പിനസ് ഫെസ്റ്റിവൽ

"ഫെസ്‌റ്റ്‌ ഓഫ്‌ ഹാപ്പിനസ്‌' തളിപ്പറമ്പ്‌ ഫെസ്‌റ്റിന്റെ ലോഗോ എം വി ഗോവിന്ദൻ എംഎൽഎ നടൻ ആസിഫ് അലിക്ക് നൽകി പ്രകാശിപ്പിക്കുന്നു.


 തളിപ്പറമ്പ് വിജ്ഞാന വിനോദ സാംസ്കാരിക പരിപാടികളുടെ സമന്വയം ‘ഹാപ്പിനസ് ഫെസ്റ്റിവലി'നായി  തളിപ്പറമ്പ് മണ്ഡലം ഒരുങ്ങുന്നു. ഫെസ്റ്റിവലിന്റെ ലോഗോ മൊട്ടമ്മൽ ഹാളിൽഎം വി ഗോവിന്ദൻ എംഎൽഎ നടൻ ആസിഫ് അലിക്ക് നൽകി പ്രകാശിപ്പിച്ചു.  ഡിസംബർ 21 മുതൽ പത്ത് ദിവസം നീളുന്ന ഫെസ്റ്റിവൽ സംരംഭകത്വം, സ്ത്രീശാക്തീകരണം, കലാകായികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.   10ലക്ഷം പേർ പങ്കെടുക്കുന്ന  ഫെസ്റ്റിൽ പ്രദർശനങ്ങൾ, അന്താരാഷ്ട്ര ചലച്ചിത്രമേള,  മെഗാ മ്യൂസിക് ഷോ, ഫ്ലവർ ഷോ, ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, പുസ്തകോത്സവം, കലാകായിക മത്സരങ്ങൾ, അഗ്രികൾച്ചറൽ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള മെഗാ ഇവന്റുകൾ നടക്കും.  ഫോക് കലാപ്രകടനങ്ങൾ, ക്ലാസിക്കൽ നൃത്തം, നിഫ്റ്റ് വിദ്യാർഥികളുടെ  ഫാഷൻ ഷോ എന്നിവയ്ക്ക് പുറമെ മ്യൂസിക് മെഗാ ഇവന്റ്, നാടകം, കേരളത്തിന്റെ തനത് കലാരൂപങ്ങൾ, സാംസ്കാരിക സമ്മേളനം തുടങ്ങിയവയും നടക്കും.  കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജ് ധർമ്മശാല ക്യാമ്പസ്, ആന്തൂർ നഗരസഭാ സ്റ്റേഡിയം എന്നിവിടങ്ങളാണ് ഫെസ്റ്റിവലിന് വേദിയാവുക.  മന്ത്രിമാർ, സാംസ്കാരിക നായകർ, കലാകായിക മേഖലയിലെ പ്രതിഭകൾ തുടങ്ങി നിരവധി പേർ അതിഥികളായെത്തും. പരിപാടിയോടനുബന്ധിച്ച് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കും. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. തളിപ്പറമ്പ് ഡി വൈ എസ്പി വിനോദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ കെ റിഷ് ന, വി എം സീന, ടി ഷീബ, സംവിധായകൻ ഷെറി ഗോവിന്ദ്, കെ സന്തോഷ്, എ നിശാന്ത് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News