പട്ടാപ്പകൽ പെട്രോൾ പമ്പിൽ മോഷണം: പ്രതി പിടിയിൽ



പയ്യന്നൂർ നഗരസഭാ ഓഫീസിന്‌ സമീപത്തെ പെട്രോൾ പമ്പിൽനിന്ന്‌ പട്ടാപ്പകൽ പണം ‌മോഷ്ടിച്ചയാൾ പിടിയിൽ. കാഞ്ഞങ്ങാട് ആവിക്കര ക്വാർട്ടേഴ്‌സിൽ താമസക്കുന്ന ഇരിട്ടി വിളമന സ്വദേശി  കുരുവിക്കാട്ടിൽ സജു (41) വിനെയാണ്‌ പയ്യന്നൂർ എസ്‌ഐ എം വി ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.  കഴിഞ്ഞ പത്തിനായിരുന്നു ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോൾ പമ്പിൽ മോഷണം നടന്നത്. മാനേജരുടെ കണ്ണുവെട്ടിച്ച് മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയാണ് മോഷ്ടിച്ചത്‌.  നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.  സൈബർ സെല്ലിന്റെ സഹായത്തോടെ വെള്ളി രാത്രിയിലാണ് പ്രതി പിടിയിലായത്.  ഏതാനും ദിവസം മുമ്പ് പയ്യന്നൂർ ബസ് ‌സ്‌റ്റാൻഡിന്  സമീപമുള്ള വ്യാപാര സ്ഥാപനത്തിൽനിന്നും പതിനായിരം രൂപ മോഷ്‌ടിച്ചതും  സജുവാണെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. Read on deshabhimani.com

Related News