മുഖത്തെഴുത്തിന്റെ കൗതുകം നിറച്ച്‌ ‘വരവിളി’ ശിൽപ്പശാല



ചൊക്ലി കാവുകളിൽ ഉറഞ്ഞാടുന്ന തെയ്യത്തെയും അതിനുപിന്നിലെ കലാസപര്യയെയും അടുത്തറിയുകയായിരുന്നു വിദ്യാർഥികൾ. തെയ്യം -കലാ - അക്കാദമി വി പി ഓറിയന്റൽ സ്‌കൂളിൽ സംഘടിപ്പിച്ച ‘വരവിളി' ശിൽപ്പശാലയിലെ മുഖത്തെഴുത്ത്‌ വിസ്‌മയകാഴ്‌ചയായി. രണ്ടരമണിക്കൂറോളം നീണ്ട മുഖത്തെഴുത്ത്‌ നേരിട്ട്‌ കാണാനും അറിയാനുമുള്ള അവസരമാണ്‌ ലഭിച്ചത്‌. കരിമഷികൊണ്ട്‌ കണ്ണെഴുതിയാണ്‌ മുഖത്തെഴുത്ത്‌ തുടങ്ങിയത്‌. മനയോല (മഞ്ഞച്ചായം), ചായില്യം (ചുവപ്പ്‌), അരിച്ചാന്ത്‌ തുടങ്ങിയ നിറങ്ങളാണ്‌ മുഖത്തെഴുത്തിന്‌ ഉപയോഗിച്ചത്‌. മുഖത്തെഴുത്തിലെ കരവിരുതും  കൃത്യതയും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.       പൊട്ടൻ തെയ്യം തോറ്റംപാട്ടും‘ തെയ്യത്തിന്റെ ദാർശനിക തലം’ വിഷയത്തിൽ വൈ വി കണ്ണന്റെ പ്രഭാഷണവുമുണ്ടായി. പി കെ മോഹനൻ മോഡറേറ്ററായി. പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ എം ഒ ചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ രമ്യ ഉദ്‌ഘാടനം ചെയ്‌തു. പന്ന്യന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ അശോകൻ, പി ടി കെ ഗീത, കെ പ്രദീപൻ, ഐ കെ ഗണേശൻ എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച രാവിലെ ചിത്രകലാക്യാമ്പും വൈകിട്ട്‌ തോറ്റംപാട്ടും മുഖത്തെഴുത്തും  ‘ഗോത്രസ്‌മൃതി’ ഡോക്യുമെന്ററി പ്രദർശനവും. Read on deshabhimani.com

Related News