ഇഡബ്ല്യുഎസ്‌എ 
ജില്ലാ സമ്മേളനം 
നാളെ തുടങ്ങും



പിലാത്തറ ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 29, 30 തീയതികളിൽ  മണ്ടൂരിലെ സി എച്ച് അബ്ദുൾസലാം നഗറിൽ (ചെറുതാഴം ബാങ്ക് ഓഡിറ്റോറിയം) നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്യും. പകൽ രണ്ടിന് ഇലക്ട്രിക്കൽ, പ്ലംബിങ് മേഖലകളുമായി ബന്ധപ്പെട്ട പ്രദർശനം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് പിലാത്തറയിൽനിന്ന്‌ മണ്ടൂരിലേക്ക് പ്രകടനം . തുടർന്ന് "വൈദ്യുതി ബോർഡ് സ്വകാര്യവൽക്കരണനീക്കവും സാമൂഹിക പ്രത്യാഘാതങ്ങളും’  വിഷയത്തിൽ നടക്കുന്ന സെമിനാർ എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്യും. ഡോ. എം ജി സുരേഷ് കുമാർ, സോമി ജോസഫ് എന്നിവർ വിഷയമവതരിപ്പിക്കും. തിങ്കളാഴ്ച രാവിലെ പ്രതിനിധി സമ്മേളനം തുടരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 300 ഓളം പ്രതിനിധികൾ  പങ്കെടുക്കും.  വാർത്താസമ്മേളനത്തിൽ ടി കെ ഗോവിന്ദൻ, ഐ വി ശിവരാമൻ, കെ വി ബാലകൃഷ്ണൻ, പി പി  സത്യൻ, ഇ വി ഗണേശൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News