കാൽമുട്ടിൽ താക്കോൽദ്വാര ശസ്‌ത്രക്രിയ

തലശേരി ജനറൽ ആശുപത്രിയിലെ താക്കോൽദ്വാര ശസ്‌ത്രക്രിയ.


തലശേരി കാൽ മുട്ടിലെ പരിക്കിന് (Meniscal Tear) താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി ജനറൽ ആശുപത്രി. കാൽ മുട്ടിലെ പാടക്ക് പരിക്കേറ്റ  54 വയസുള്ള രോഗിക്കാണ് സങ്കീർണമായ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. എല്ല്‌രോഗവിദഗ്‌ധൻ ഡോ. വിജുമോന്റെ  നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.  രോഗി സുഖം പ്രാപിച്ചുവരുന്നു.    ഡോക്ടർമാരായ അജയ്റാം, ഹാരിസ്, അനീഷ്, ദീക്ഷിത്, ഹെഡ് നഴ്സ് ഷേർളി, നഴ്സിങ് ഓഫീസർമാരായ ഉഷ, നവീന, ഹേന, ഹേമന്ത്, ഒ ടീ അസിസ്റ്റന്റ്‌ നജ്മ, നഴ്സിങ് അസിസ്റ്റന്റ്‌ സ്വാമിനാഥൻ, പൗലോസ്, ഡിക്സൺ, അനസ്തേഷ്യ ടെക്നീഷ്യൻ ജൂബിന, സഹീല, രഹന, റെജി തുടങ്ങിയവർ ശാസ്ത്രക്രിയാ സംഘത്തിലുണ്ടായി.   വേദന രഹിത ശസ്‌ത്രക്രിയയാണിത്‌. കുറഞ്ഞ ആശുപത്രി വാസം, നേരത്തെ നടക്കാൻ സാധിക്കൽ, കുറഞ്ഞ അണുബാധ സാധ്യത തുടങ്ങിയവയും താക്കോൽദ്വാര ശസ്‌ത്രക്രിയയുടെ നേട്ടമാണ്‌. പുറമെനിന്നുള്ള ഡോക്ടർമാരുടെ സഹായമില്ലാതെ ജനറൽ ആശുപത്രിയിലെ   മെഡിക്കൽ ടീമാണ്‌ സങ്കീർണമായ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്‌. 74ാം റിപ്പബ്ലിക്‌ദിനത്തിൽ ജനറൽ ആശുപത്രി കൈവരിച്ച  നേട്ടം അഭിമാനകരമാണെന്ന്‌ സൂപ്രണ്ട്‌ ഡോ. വി കെ രാജീവൻ പറഞ്ഞു. Read on deshabhimani.com

Related News