റെയിൽവേഭൂമി സ്വകാര്യവൽക്കരണം: എൽഡിഎഫ്‌ മാർച്ച്‌ 31ന്‌

റെയിൽവേ ഐക്യ ട്രേഡ് യൂണിയൻ സമിതി കണ്ണൂരിൽ സംഘടിപ്പിച്ച റെയിൽവേ സ്റ്റേഷൻ സംരക്ഷണ ശൃംഖല


 കണ്ണൂർ  കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിയ്ക്ക് നൽകുന്നതിനെതിരെ ചൊവ്വാഴ്‌ച കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്താൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കണ്ണൂരിന്റെ സമഗ്ര വികസനത്തിനുള്ള റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് ദീർഘകാല പാട്ടത്തിന് നൽകിയത് നീതീകരിക്കാൻ കഴിയാത്തതാണ്. കോൺഗ്രസ്‌ തുടക്കംകുറിച്ച  വിറ്റഴിക്കൽ നയം പൂർവാധികം ശക്തിയോടെ ബിജെപി സർക്കാർ നടപ്പാക്കുകയാണ്. അതിന്റെ ഭാഗമായാണ്‌ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഏഴ്‌ ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് 45 വർഷം പാട്ടത്തിന് നൽകാൻ തീരുമാനിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ നാല്, അഞ്ച് പ്ലാറ്റ്ഫോമിന് കണ്ടെത്തിയ ഭൂമിയാണ് പാട്ടത്തിന് നൽകിയത്. റെയിൽവേ യാഡ് നിർമാണവും അട്ടിമറിക്കപ്പെട്ടു. എൻജിനിയറിങ് വിഭാഗം നേരത്തെ കണ്ണൂരിൽനിന്ന് മാറ്റിയിരുന്നു. വികസനത്തിനുള്ള ഭൂമി മുഴുവൻ പാട്ടത്തിന് നൽകുന്ന റെയിൽവേയുടെ നടപടിക്കെതിരെ തുടർച്ചയായ പ്രക്ഷോഭത്തിന് തയ്യാറാവണമെന്ന് യോഗം തീരുമാനിച്ചു. യോഗത്തിൽ വി ശിവദാസൻ എംപി അധ്യക്ഷനായി. കെ പി സഹദേവൻ, എ പ്രദീപൻ,  ജോയി കൊന്നക്കൽ, ഇ പി ആർ വേശാല, കെ കെ ജയപ്രകാശ്, വി കെ ഗിരിജൻ, ബാബുരാജ് ഉളിക്കൽ, കെ സി ജേക്കബ്, ഹമീദ് ചെങ്ങളായി, കെ പി പ്രശാന്ത്, വി കെ രാമചന്ദ്രൻ, കെ മോഹനൻ, രതീഷ് ചിറക്കൽ, കെ മനോജ്, സന്തോഷ് മാവില, ഹംസ പുല്ലാട്ടിൽ, ഇക്ബാൽ, കെ പി അനിൽ കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News