ആശാവർക്കർമാരുടെ ഉജ്വല മാർച്ച്‌

ആശാ വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനംചെയ്യുന്നു.


 തിരുവനന്തപുരം വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു.  ശൈലി ആപ്‌ സർവേക്ക്‌ മൊബൈൽ, ടാബ്‌ അനുവദിക്കണമെന്നും സർവേക്ക്‌ മാന്യമായ വേതനം നൽകണമെന്നും ആവശ്യപ്പെട്ട്‌ ആശാവർക്കർമാർ പണിമുടക്കി കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. ഓണറേറിയവും ഇൻസെന്റീവുകളും അന്യായമായി വെട്ടിക്കുറക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കുക, അന്യായമായി വാർഡ്‌ മാറ്റുന്നതും പിരിച്ചുവിടുന്നതും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുമുന്നയിച്ചാണ്‌ മാർച്ചും ധർണയും നടത്തിയത്‌.    സിഐടിയു സംസ്ഥാന സെക്രട്ടറി  കെ എൻ ഗോപിനാഥ്, ഫെഡറേഷൻ ജനറൽ സെക്രട്ടറിയും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ  പി പി പ്രേമ എന്നിവർ സംസാരിച്ചു. ജില്ലാ കേന്ദ്രങ്ങളിലും മാർച്ച്‌ നടന്നു. കണ്ണൂർ   ജില്ലയിൽ 1386പേർ പണിമുടക്കി.  സ്‌റ്റേഡിയം കോർണർ കേന്ദ്രീകരിച്ച്‌ ആരംഭിച്ച പ്രകടനം കലക്ടറേറ്റിന്‌ മുന്നിൽ സമാപിച്ചു. ധർണ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എൻ ശ്രീജ അധ്യക്ഷയായി. വി വി ദീപ, വി വി പ്രീത എന്നിവർ സംസാരിച്ചു.                   Read on deshabhimani.com

Related News