കണ്ണൂർ ജില്ലാ സ്പോർട്സ് 
കോ- ഓപ്പറേറ്റീവ് 
സൊസൈറ്റി രൂപീകരിച്ചു



കണ്ണൂർ കണ്ണൂർ ജില്ലാ സ്പോർട്സ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽവന്നു. കായികോപകരണങ്ങളുടെ നിർമാണം, വിതരണം, കായിക പരിശീലന സൗകര്യങ്ങളൊരുക്കൽ, പരിപാലനം, ദേശീയ അന്തർദേശീയ മത്സരങ്ങളുടെ നടത്തിപ്പ്, സഹകരണാടിസ്ഥാനത്തിൽ കായിക അക്കാദമികൾ സ്ഥാപിക്കൽ, കണ്ണൂരിലെ സ്പോർട്സ് ക്ലബ്ബുകൾക്ക് ആവശ്യമായ പഠന -കായിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, കായിക താരങ്ങൾക്കും പരിശീലനങ്ങൾക്കും ആവശ്യമായ ധനസഹായം നൽകൽ തുടങ്ങിയവയാണ്‌ സൊസൈറ്റി ലക്ഷ്യമിടുന്നത്‌.  ഒ കെ വിനീഷിനെ പ്രസിഡന്റായും ഡോ. പി പി ബിനീഷിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പി പി ദിവ്യ,  കെ കെ പവിത്രൻ,  വി കെ സനോജ്,  ആന്റണി സെബാസ്റ്റ്യൻ,  ഡോ. പി ടി ജോസഫ്,   എ കെ ഷെറീഫ്,  എം കെ നാസർ,  കെ ശാന്തകുമാർ,  അഞ്ജന പി കുമാർ, ഡോ. അഞ്ജലി സന്തോഷ് എന്നിവരാണ്‌ ഭരണസമിതിയംഗങ്ങൾ. Read on deshabhimani.com

Related News