കള്ളപ്രചാരണം 
തുറന്നുകാട്ടി യുവജനസംഗമം

ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച യുവജനസംഗമം സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്‌ഘാടനംചെയ്യുന്നു.


കണ്ണൂർ പിഎസ്‌സി നിയമനങ്ങൾ സംബന്ധിച്ച യുഡിഎഫിന്റെ കള്ളപ്രചാരണം തുറന്നുകാട്ടി യുവജനസംഗമം. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ കണ്ണൂരിലാണ്‌ സംഗമം സംഘടിപ്പിച്ചത്‌. കള്ളം പറയുന്ന പ്രതിപക്ഷം, സത്യം പറയുന്ന പിഎസ്‌സി കണക്കുകൾ സന്ദേശമുയർത്തിയാണ്‌ യുവജനസംഗമം സംഘടിപ്പിച്ചത്‌.  നിയമനങ്ങൾ സംബന്ധിച്ച വസ്‌തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച്‌ സർക്കാരിനെതിരെ ഉദ്യോഗാർഥികളെ തിരിക്കാനുള്ള യുഡിഎഫിന്റെ ഗൂഢനീക്കങ്ങൾ ചെറുത്തുതോൽപിക്കുമെന്ന്‌ സംഗമത്തിനെത്തിയ യുവജനങ്ങൾ പ്രഖ്യാപിച്ചു.  പഴയ ബസ്‌സ്‌റ്റാൻഡിൽനിന്ന്‌ പ്രകടനമായാണ്‌ കാൽടെക്‌സിലെത്തിയത്‌. സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്‌ഘാടനം ചെയ്‌തു. മനുതോമസ്‌ അധ്യക്ഷനായി. എം ഷാജർ സ്വാഗതം പറഞ്ഞു. എം വിജിൻ, സരിൻ ശശി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News