ചലച്ചിത്രമേളകൾ മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചു: ഓപ്പൺ ഫോറം



തലശേരി രാജ്യാന്തര ചലച്ചിത്രമേളകൾ മികച്ച പ്രേക്ഷകരെ സൃഷ്ടിച്ചതായി ഓപ്പൺ ഫോറം. ‘ ഐഎഫ്എഫ്കെ മലയാള സിനിമയുടെ ഭാവുകത്വത്തെ നിർണയിച്ച 25 വർഷങ്ങൾ’ വിഷയത്തിലായിരുന്നു ഓപ്പൺ ഫോറം. സ്ത്രീകൾ തീരെ വരാത്ത മേളകളിൽനിന്ന്‌ ഒരുപാട് മാറ്റംവന്നെങ്കിലും ഐഎഫ്എഫ്കെയിൽപോലും ആണധികാരമാണ് പലപ്പോഴും കാണാൻ കഴിയുന്നതെന്ന്‌ ദീദി ദാമോദരൻ  പറഞ്ഞു.      സിനിമാ നിരൂപകൻ ജിനേഷ്‌കുമാർ എരമം,  സംവിധായകരായ സജിൻ ബാബു, ഷരീഫ് ഈസ, വിനു കോളിച്ചാൽ, സന്തോഷ്‌ മണ്ടൂർ, വിപിൻ അറ്റ്‌ലി, ജിതിൻ ഐസക്‌ തോമസ്‌, ജിത്തു കോളയാട് എന്നിവർ സംസാരിച്ചു. മധു ജനാർദനൻ മോഡറേറ്ററായി. Read on deshabhimani.com

Related News