ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം ഉടൻ: മന്ത്രി വീണ ജോർജ്‌



കണ്ണൂർ കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന്‌  മന്ത്രി വീണ ജോർജ്‌ പറഞ്ഞു.  കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ഫോർ ഹോസ്പിറ്റൽ (കാഷ്) നിലവാരത്തിലെത്തിയ ചെമ്പിലോട് ആയുർവേദ ഡിസ്പൻസറിയുടെ അംഗീകാര പ്രഖ്യാപനവും ഇ സഞ്ജീവനി ആയുഷ് പോർലിന്റെ  ഉദ്ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ എണ്ണം 158 ആക്കുമെന്നും    മന്ത്രി  പറഞ്ഞു.   പരിയാരത്ത് സ്ഥാപിക്കുന്ന ഔഷധസസ്യ പ്രദർശന ഉദ്യാനവും  ഔഷധ സസ്യ  നഴ്‌സറിയും മന്ത്രി  ഉദ്‌ഘാടനം ചെയ്‌തു.   കാഷ് അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ ആശുപത്രിക്കുള്ള   സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയിൽനിന്ന്‌ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ ഏറ്റുവാങ്ങി. ഇ സഞ്ജീവനി ആയുഷ് പോർട്ടലിനായി സ്ഥാപിച്ച മുറി  രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.   ആയുർവേദ ചികിത്സക്ക്   പോർട്ടലിലൂടെ ഡോക്ടർമാരെ കാണാം. ഒമ്പത് ഡോക്ടർമാരുടെ സേവനമുള്ള ഈ സംവിധാനത്തിൽ ആദ്യഘട്ടത്തിൽ ജനറൽ ഒപിമാത്രമാണ്‌ പ്രവർത്തിക്കുക. തിങ്കൾമുതൽ ശനിവരെ രാവിലെ ഒമ്പതുമുതൽ ഉച്ച രണ്ടുവരെ ഇ സഞ്ജീവനി ആപ്പുവഴി വീഡിയോ കോൺഫറൻസിലൂടെ ചികിത്സ തേടാം. Read on deshabhimani.com

Related News