അർധഫാസിസ്‌റ്റ്‌ ഭീകരത ഓർത്തെടുത്ത്‌ അടിയന്തരാവസ്ഥ വാർഷികദിനം

പുരോഗമന കലാസാഹിത്യസംഘം കതിരൂരിൽ സംഘടിപ്പിച്ച 
അടിയന്തരാവസ്ഥ വാർഷിക ദിനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം 
കാരായി രാജൻ സംസാരിക്കുന്നു.


 കതിരൂർ അർധഫാസിസ്‌റ്റ്‌ ഭീകരവാഴ്‌ചയുടെ ഇരുണ്ടകാലം ഓർത്തെടുത്ത്‌ അടിയന്തരാവസ്ഥ വാർഷിക ദിനം. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി കതിരൂരിൽ സംഘടിപ്പിച്ച ചടങ്ങ്‌ ജനാധിപത്യവും പൗരാവകാശങ്ങളും ചവിട്ടിമെതിച്ച നാളുകളെ ഓർത്തെടുക്കലായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ പ്രഭാഷണം നടത്തി. എം സി പവിത്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, അഡ്വ. കെ കെ രമേഷ്, ടി എം ദിനേശൻ എന്നിവർ സംസാരിച്ചു. രാജ്യത്തിന്റെ ഭരണഘടനക്കും ജനാധിപത്യത്തിനും മതനിരപേക്ഷതക്കുംനേരെയുള്ള വർഗീയ ഫാസിസ്‌റ്റ്‌ വെല്ലുവിളിയെ പ്രതിരോധിക്കാൻ കരുത്ത്‌ പകരുന്നതായി  ദിനാചരണം.   Read on deshabhimani.com

Related News