അക്രമത്തിലൂടെ ഗതാഗതം 
സ്‌തംഭിപ്പിച്ച്‌​ യൂത്ത് കോണ്‍​ഗ്രസ് ഉപരോധം



കണ്ണൂർ രാഹുൽ ​ഗാന്ധിയു‌ടെ വയനാട്ടിലെ  ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺ​ഗ്രസ് ശനിയാഴ്ച കണ്ണൂർ കാൽടെക്സിൽ  ​ഗാന്ധിസർക്കിളിൽ  ​ഗതാ​ഗതം സ്തംഭിപ്പിച്ച് ദേശീയപാത ഉപരോധിച്ചു.  എൽഡിഎഫിന്റെ ഫ്‌ളക്‌സ്‌ ബോർഡും തകർത്തു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി,  ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, കെ എസ് യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയപാത ഉപ​രോധിച്ചത്.  വലിയ ​ഗതാ​ഗത കുരുക്ക് അനുഭവപ്പെട്ടതോടെ  പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളുമുണ്ടാകുകയും തുടർന്ന് ന​ഗരത്തിൽ വീണ്ടും പ്രതിഷേധ പ്രകടനം നടത്തുകയുമായിരുന്നു. ഇതിനിടയിലാണ്‌ മ​ഹാത്മാ മന്ദിരത്തിന് സമീപം സ്ഥാപിച്ചിരുന്ന എൽഡിഎഫിന്റെ ഫ്ളക്സ് ബോർഡ് യൂത്ത് കോൺ​ഗ്രസുകാർ തകർത്തത്‌. Read on deshabhimani.com

Related News