അനുഭവങ്ങൾ പങ്കുവച്ച് 
ബിനോ ജോർജ്‌

പയ്യന്നൂർ ഫുട്ബോൾ അക്കാദമി സന്ദർശിച്ച ബിനോയ് ജോർജിന് എം സഞ്ജീവൻ ഉപഹാരം നൽകുന്നു


പയ്യന്നൂർ സന്തോഷ്‌ ട്രോഫി നേടിയ കേരള ടീം കോച്ച് ബിനോ ജോർജുമായി അനുഭവങ്ങൾ പങ്കുവച്ച് പയ്യന്നൂർ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ. പയ്യന്നൂർ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ സ്‌റ്റേഡിയത്തിൽ പിഎഫ്എയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പ് സന്ദർശിക്കാനെത്തിയതായിരുന്നു  ബിനു ജോർജ്‌.  എട്ടിനും 15നും ഇടയിൽ പ്രായമുള്ള  250 കുട്ടികൾക്കാണ്‌ ഫുട്ബോളിൽ ശാസ്‌ത്രീയ പരിശീലനം നൽകുന്നത്‌.  അക്കാദമി ഭാരവാഹികളും കുട്ടികളും ചേർന്ന് സ്വീകരിച്ചു.  കെ രവീന്ദ്രൻ അധ്യക്ഷനായി.  കെ ഷൈജു, സി വി ദിലീപ്, ശ്രീജ പ്രദീപൻ, ബബിൻ,  മുഹമ്മദ്  എന്നിവർ സംസാരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ അസി. ഡയറക്ടർ ഡോ. അനൂപ്,   ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം  ഡോ. പി പി ബിനീഷ് എന്നിവർക്കൊപ്പമാണ് ബിനീഷ് ജോർജ് എത്തിയത്. എം സഞ്ജീവൻ ബിനോ ജോർജിന്‌  ഉപഹാരം  നൽകി. Read on deshabhimani.com

Related News