ആശ്വാസത്തിൽ 
മലയോരത്തെ കർഷകർ



ഇരിട്ടി കൃഷിയും ജീവനും ഭീഷണിയായ  കാട്ടുപന്നികളെ  നശിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന തീരുമാനം ഏറെ പ്രതീക്ഷയോടെയാണ്‌  മലയോരജനത സ്വാഗതം ചെയ്യുന്നത്‌. മലയോരത്തെ 52 പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്‌. കൃഷി സുരക്ഷക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക്‌ കൈമാറിക്കിട്ടിയ അധികാരം  കർഷകർക്കത്‌ വലിയ ആശ്വാസമാവും. അഞ്ചുവർഷം മുമ്പാണ്‌ ആറളം ഫാമിൽ  ആദിവാസി സ്‌ത്രീ കാട്ടുപന്നിയുടെ  കുത്തേറ്റ്‌ മരിച്ചത്‌.  ആറളം, അയ്യങ്കുന്ന്‌ പഞ്ചായത്തുകളിളിൽ  സാരമായി പരിക്കേറ്റവർ നിരവധി.  കാട്ടിൽനിന്നെത്തുന്ന പന്നികൾ  പിന്നീട്‌  മടങ്ങുന്നില്ലെന്നതാണ്‌ പുതിയ പ്രവണതയെന്ന്‌ കർഷകർ പറയുന്നു.  വന്യജീവി സംരക്ഷണ നിയമം പരിപാലിക്കപെടുന്നതിനൊപ്പം  കൃഷി സുരക്ഷയും ഉറപ്പുവരുത്താൻ പുതിയ നിയമത്തിനാകണം.  നൂറ് ഏക്കർ വരെ   വനങ്ങളിൽ വനംവകുപ്പ് തന്നെ  കാട്ടുപന്നികളെ നിയന്ത്രിക്കും.  കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുമ്പോൾ  അധികൃതർ ജാഗ്രത പുലർത്തണമെന്ന്‌  സർക്കാർ നിർദേശിക്കുന്നു.  വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം.   ജനജാഗ്രതാ സമിതികളുടെ സേവനം ആവശ്യമെങ്കിൽ ഉപയോഗിക്കാം.  പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുനിസിപ്പൽ ചെയർമാൻ, മേയർ എന്നിവരെ ഓണററി വൈൽഡ്‌ ലൈഫ്‌ വാർഡൻമാരായി സർക്കാന്‌ നിയമിക്കാമെന്ന്‌ പുതിയ വ്യവസ്ഥയിലുണ്ട്‌. ആശ്വാസം ഏറെയാണ്‌ കാട്ടുപന്നികളെ നശിപ്പിക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകുന്ന സർക്കാർ തീരുമാനം കാർഷിക മേഖലയുടെ പരിരക്ഷക്ക്‌ ഉതകുമെന്ന്‌ ആറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രാജേഷ്‌ പറഞ്ഞു.   കാട്ടാനകളും കാട്ടുപന്നികളും കുരങ്ങുകളും അടക്കമുള്ള വന്യജീവി അക്രമണത്തിന്റെ കേന്ദ്രമാണ്‌ ആറളം ഫാം. കാട്ടുപന്നിയുടെ കുത്തേറ്റ്‌ ഒരാൾ മരിച്ചു. നിരവധി പേർക്ക്‌ പരിക്കേറ്റു. കാട്ടുപന്നി ശല്യം ചെറുക്കാൻ സർക്കാർ തീരുമാനം വലിയ സഹായകമാവും.   കെ പി രാജേഷ്‌ (പ്രസിഡന്റ്‌ , ആറളം പഞ്ചായത്ത്‌) കൃഷി നശിപ്പിക്കൽ 
പൊതു സ്വഭാവം കാട്ടിൽനിന്നിറങ്ങി നാട്ടിലെ കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നികൾ  തിന്നാനുള്ള വിളകൾ മാത്രമല്ല കണ്ണിൽപ്പെടുന്നതെല്ലാം തകർക്കുകയാണ്‌ രീതി. കൂട്ടങ്ങളായി മാത്രമേ നീങ്ങൂ. പിടികൂടി നശിപ്പിക്കൽ എളുപ്പമല്ല. എങ്കിലും ജീവനും സ്വത്തിനും ഭീഷണിയാവുന്ന പന്നികളെ നശിപ്പിക്കാനുള്ള തീരുമാനമെടുത്തതിൽ സന്തോഷമുണ്ട്‌. ജോജോ കൊല്ലറാം, (കർഷകൻ,  മുടിക്കയം) കൃഷിസുരക്ഷക്ക്‌ സഹായകമാവും ആറളം ഫാമിൽ നബാർഡ്‌ നടപ്പാക്കുന്ന മുഖ്യ  ജീവനോപാധിയാണ്‌ കൃഷി. വിവിധ ക്ലസ്‌റ്ററുകളിലായി ആദിവാസി സ്വയം സഹായ സംഘങ്ങളുടെ ചുമതലയിലാണ്‌  കൃഷി. രണ്ട്‌ തവണ കൃഷിവകുപ്പിന്റെ സംസ്ഥാന പുരസ്‌കാരം അടക്കം ലഭിച്ച കൃഷിക്കൂട്ടങ്ങളുണ്ട്‌ ആറളം ഫാമിൽ.   പന്നികളും കാട്ടാനകളും കൃഷി നശിപ്പിക്കൽ പതിവാക്കിയതോടെ സൗരോർജ വേലി സ്ഥാപിച്ചു പ്രദേശം.  കൃഷി നശിപ്പിക്കുന്ന പന്നികളെ തുരത്താൻ കഴിഞ്ഞാൽ വായ്‌പയെടുത്ത്‌ നടത്തുന്ന കൃഷിയിൽനിന്ന്‌ അൽപ്പമെങ്കിലും മിച്ചം പിടിക്കാം. സർക്കാർ തീരുമാനം കൃഷിസുരക്ഷക്ക്‌ സഹായകമാവും. കെ കെ മിനി , (അശ്വതി നബാർഡ്‌ സ്വയം സഹായസംഘം ആറളം ഫാം)   Read on deshabhimani.com

Related News