ദുരന്തം നേരിടാൻ വരുന്നു ടീം കണ്ണൂര്‍

ജില്ലാ പഞ്ചായത്തും യുവജനക്ഷേമ ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച ദുരന്ത നിവാരണ പരിശീലന പരിപാടി ഷിനു ചൊവ്വ ഉദ്ഘാടനം ചെയ്യുന്നു‌.


കണ്ണൂർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും ചേർന്ന്‌  ‘ടീം കണ്ണൂർ' സന്നദ്ധ സേനയെ സജ്ജമാക്കുന്നു.  പരിശീലന പരിപാടി ബോഡി ബിൽഡർ ഷിനു ചൊവ്വ ഉദ്ഘാടനംചെയ്തു.   യുവജന ക്ഷേമ ബോർഡ് വളണ്ടിയർമാർ, വിവിധ തദ്ദേശ സ്ഥാപന പരിധിയിലുള്ളവർ, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിങ്ങനെ 500 പേർക്കാണ് പരിശീലനം നൽകിയത്. ഓരോ തദ്ദേശ സ്ഥാപന പരിധിയിൽനിന്ന്‌ അഞ്ചുപേർ വീതം പങ്കെടുത്തു.      ഏത് തരത്തിലുള്ള ദുരന്തവും നേരിടാൻ പ്രാപ്തരായ സേനയെയാണ് രൂപീകരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ തുടങ്ങിയവർ ആവശ്യപ്പെട്ടാൽ സേനാംഗങ്ങളെത്തി സേവനം ലഭ്യമാക്കും.   ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ അധ്യക്ഷയായി. കണ്ണൂർ റൂറൽ അഡീഷണൽ എസ് പി പ്രിൻസ് എബ്രഹാം, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ബി സന്തോഷ്, കണ്ണൂർ ഫയർഫോഴ്‌സ് അസി. സ്റ്റേഷൻ ഓഫീസർ എം ദിലീഷ് എന്നിവർ ക്ലാസെടുത്തു.      ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ, യുവജന ക്ഷേമ ബോർഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ പ്രസീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ഇ എൻ സതീഷ് ബാബു, ഐ ആർ പി സി ജില്ലാ സെക്രട്ടറി കെ വി മുഹമ്മദ് അഷ്‌റഫ്, പി എം സാജിദ് എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News