നീതി ഇലക്ട്രിക്കൽ ആൻഡ്‌ 
പ്ലംബിങ് ഷോറും തുറന്നു

മാത്തിൽ സർവീസ് സഹകരണ ബാങ്കിന്റെ നീതി ഇലക്ട്രിക്കൽ ആൻഡ്‌ പ്ലംബിങ് ഷോപ്പും ബാങ്കിന്റെ എടിഎം കാർഡ് 
വിതരണവും മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു


മാത്തിൽ മാത്തിൽ സർവീസ് സഹകരണ ബാങ്കിന്റെ നീതി ഇലക്ട്രിക്കൽ ആൻഡ്‌ പ്ലംബിങ് ഷോപ്പും ബാങ്കിന്റെ എടിഎം കാർഡ് വിതരണവും  മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വത്സല അധ്യക്ഷയായി. അജിത എടക്കാടൻ ആദ്യ വില്പന നടത്തി. കാങ്കോൽ -ആലപ്പടമ്പ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി സുനിൽകുമാർ അപകട ഇൻഷൂറൻസ് പോളിസി സമർപ്പണം ഉദ്ഘാടനം ചെയ്തു. സംരംഭകത്വ വായ്‌പാ വിതരണം ജില്ലാ പഞ്ചായത്ത്‌ അംഗം എം രാഘവൻ നിർവഹിച്ചു, നേന്ത്ര വാഴ വിത്ത് വിതരണം കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌ കെ വി ഗോവിന്ദനും മെമ്പർ റിലീഫ് ഫണ്ട് കെ രാജീവനും നിർവഹിച്ചു. എം പി ദാമോദരൻ, പി പി സിദിൻ, കെ കണ്ണൻ, ടി വി വർക്കി, എം ഉമ്മർ, ടി എം സതീശൻ, കെ പങ്കജാക്ഷൻ, വി വി ഭാസ്കരൻ, ടി എം ബാലകേശവൻ, എം ഇ മുരളീധരൻ, പി കെ നാരായണൻ, പി വി ബാലൻ, പി വി നാരായണൻ, പി രാധ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ്‌ പി ശശിധരൻ സ്വാഗതവും സെക്രട്ടറി ടി തമ്പാൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News