ചിറക്കൽ വലിയരാജ സി കെ രവീന്ദ്രവർമയ്ക്ക് അന്ത്യാഞ്ജലി

ചിറക്കൽ കോവിലകം വലിയരാജ സി കെ രവീന്ദ്രവർമയ്ക്ക് പൊലീസ് സേന ഗാർഡ് ഓഫ് ഓണർ നൽകുന്നു


ചിറക്കൽ ചിറക്കൽ വലിയരാജ സി കെ രവീന്ദ്രവർമയ്ക്ക് നാടിന്റെ യാത്രാമൊഴി. ചിറക്കലിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതശരീരത്തിൽ രാഷ്ട്രീയ, സാമൂഹിക, സംസ്കാരിക മണ്ഡലങ്ങളിലെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്‌കാരം പൂർണ ഔദ്യോ​ഗിക ബഹുമതിയോടെ വളപട്ടണം കളരിവാതുക്കലിലെ കോവിലകം വക തീക്കൂലോത്ത് നടന്നു. മുഖ്യമന്ത്രിക്കുവേണ്ടി  കലക്ടർ എസ് ചന്ദ്രശേഖർ പുഷ്‌പചക്രം അർപ്പിച്ചു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സ്പീക്കർ എ എൻ ഷംസീർ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, എംഎൽഎമാരായ കെ വി സുമേഷ്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ എസ്‌ ഉണ്ണിക്കൃഷ്‌ണൻ എന്നിവരും അന്ത്യോപചാരം അർപ്പിച്ചു.  തിങ്കള്‍ വൈകിട്ട് നാലിന് ഫോക്‌ലോര്‍ അക്കാദമിയില്‍ അനുസ്മരണ യോഗം ചേരും. Read on deshabhimani.com

Related News