ഓർമയിലുണ്ട്‌,രണ്ടുപതിറ്റാണ്ടിന്റെ ഫ്രെയിമുകൾ



തലശേരി ‘ഇവിടെ സ്‌ത്രീകളാരുമില്ലേ..?' വിദേശചലച്ചിത്ര പ്രവർത്തകയുടെ ചോദ്യത്തിന്‌ മുന്നിൽ പതറിനിന്ന ആ നിമിഷം ബീനാപോൾ ഇന്നും മറന്നിട്ടില്ല. രാജ്യാന്തര ചലച്ചിത്രമേളയുടെ രജതജൂബിലി പതിപ്പിൽ ഉത്സവംപോലെ ഓടിനടക്കുന്ന പെൺകുട്ടികളെ കാണുമ്പോൾ ബീനാപോളിന്റെ മനസ്സും നിറയുകയാണ്‌.  ചലച്ചിത്രോത്സവത്തിനൊപ്പം 20‌ വർഷത്തിലേറെയായി യാത്രചെയ്യുന്ന ചലച്ചിത്ര അക്കാദമി ഉപാധ്യക്ഷയുടെ മനസ്സിൽ പോയകാലത്തെ ഫ്രെയിമുകൾ മായാതെ ഇന്നുമുണ്ട്‌. ""ബുദ്ധിമുട്ട്‌ നിറഞ്ഞതായിരുന്നു ആദ്യകാല ഫെസ്‌റ്റിവലുകൾ. എന്തിനാണ്‌ ഈ ഫെസ്‌റ്റിവൽ എന്ന ചോദ്യം പലകോണുകളിൽനിന്നും ഉയർന്നു. മലയാളികളെ ലോകസിനിമകൾ കാണാൻ പഠിപ്പിച്ചത്‌ ഫെസ്‌റ്റിവലുകളാണ്‌. ഫിലിം സ്‌കൂളാണ്‌ ഓരോ രാജ്യാന്തര ചലച്ചിത്രമേളയും. ചലച്ചിത്രത്തിന്റെ പുതിയപാഠങ്ങൾ ഇവിടെ പഠിക്കുന്നു. ചലച്ചിത്രമേളകളിലൂടെ സിനിമാപ്രവർത്തകരായ എത്രയോ പേർ നമ്മുക്ക്‌ ചുറ്റുമുണ്ട്''‌–-ബീനാപോൾ പറയുന്നു.   സാംസ്‌കാരികമായ ഉർജം ലഭിക്കുമ്പോൾ നാട്‌ മാറുമെന്ന്‌ ബീനാപോൾ പറഞ്ഞു. മേളയിലെ സ്‌ത്രീപങ്കാളിത്തമടക്കം അതിന്റെ സാക്ഷ്യമാണ്‌. സാംസ്‌കാരിക അവബോധം വളർത്തുകയാണ്‌ നമ്മുടെ സർക്കാർ ചെയ്‌തത്‌. കൊച്ചി ബിനാലെയടക്കമുള്ള ഇടപെടൽ ഇതിന്റെ ഭാഗമാണ്‌. മേള നടത്താൻ ധൈര്യം പകർന്നത്‌ മുഖ്യമന്ത്രി പിണറായി വിജയനാണ്‌. നയപരമായ തീരുമാനമെടുക്കുന്ന മേഖലകളിലും സ്‌ത്രീകൾക്ക്‌ പ്രാതിനിധ്യമുണ്ടാവണമെന്നും ഇടതുപക്ഷം ഇക്കാര്യത്തിൽ വലിയ മാതൃകയാണെന്നും ബീനാപോൾ പറഞ്ഞു. Read on deshabhimani.com

Related News