കുടുംബശ്രീ തെരഞ്ഞെടുപ്പ്‌ പുരോഗമനപക്ഷത്തിന്‌ 
 ഉജ്വല മുന്നേറ്റം

കണ്ണൂർ കോർപ്പറേഷൻ സിഡിഎസ് തെരഞ്ഞെടുപ്പിൽ വിജയിച്ച ചെയർപേഴ്സൺ വി ജ്യോതിലക്ഷ്മി, വൈസ് ചെയർപേഴ്സൺ വി ജി വിനീത എന്നിവർ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനോടൊപ്പം.


കണ്ണൂർ കുടുംബശ്രീ സംവിധാനത്തെ ദുർബലപ്പെടുത്താനുള്ള പ്രതിലോമശക്തികളുടെ കരുനീക്കങ്ങൾക്കെതിരെ സ്‌ത്രീസമൂഹത്തിന്റെ ഉജ്വല പ്രതിരോധം. ഇക്കൂട്ടരെ മൂലക്കിരുത്തിയാണ്‌ ജില്ല കണക്കുതീർത്തത്‌. കുടുംബശ്രീ പ്രസ്ഥാനത്തെ പുതിയ വിതാനങ്ങളിലേക്കു നയിച്ച പുരോഗമനപക്ഷത്തോടുള്ള ആഭിമുഖ്യം അവർ ആവർത്തിച്ചുറപ്പിച്ചു.  ജില്ലയിലെ 71 പഞ്ചായത്തുകളിൽ 62 ലും ഒമ്പത്‌ നഗരസഭകളിലും കണ്ണൂർ കോർപ്പറേഷനിലും ഇടതുപക്ഷാഭിമുഖ്യമുള്ളവർ ചെയർപേഴ്‌സണായും വൈസ്‌ചെയർപേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത്‌ സിഡിഎസുകൾ മാത്രമാണ്‌ മാറി ചിന്തിച്ചത്‌. വോട്ടെടുപ്പിൽ തുല്യമായിനിന്ന ഏരുവേശി, തൃപ്പങ്ങോട്ടൂർ സിഡിഎസുകളിൽ നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തു. തൃപ്പങ്ങോട്ടൂരിൽ ഇടതുപക്ഷാഭിമുഖ്യമുള്ളവരും ഏരുവേശിയിൽ മറുപക്ഷവുമാണ്‌ നറുക്കെടുപ്പിൽ  ജയിച്ചത്‌.   ജില്ലയിൽ 20,296 അയൽക്കൂട്ടങ്ങളിലും 1,542 എഡിഎസുകളിലും 81 സിഡിഎസുകളിലും തെരഞ്ഞെടുപ്പ് പൂർത്തിയായി. അയൽക്കൂട്ടങ്ങളുടെ എണ്ണവും ഇത്തവണ കൂടിയിരുന്നു. കഴിഞ്ഞ തവണ 18,960 അയൽക്കൂട്ടങ്ങളും 1,537 എഡിഎസുകളുമായിരുന്നു. ഭാരവാഹികൾ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് അയൽക്കൂട്ടം, പകൽ  11ന് എഡിഎസ്, രണ്ടിന് സിഡിഎസ് എന്നിങ്ങനെയാണ്‌ സത്യപ്രതിജ്ഞ. Read on deshabhimani.com

Related News