മണ്ഡലം പ്രസിഡന്റുമാരെ 
തീരുമാനിക്കാനായില്ല



കണ്ണൂർ മണ്ഡലം പ്രസിഡന്റുമാരെ നിശ്‌ചയിക്കുന്നതിനെ ചൊല്ലി ബിജെപി തലപ്പത്ത്‌ തർക്കം മുറുകുന്നു. സംസ്ഥാന നേതൃത്വം നിയോഗിച്ച നിരീക്ഷകർ കണ്ണൂരിൽ ക്യാമ്പ്‌ ചെയ്‌ത്‌ ഇടപെട്ടിട്ടും യോജിപ്പിലെത്താനായില്ല. വി മുരളീധരൻ, പി കെ കൃഷ്‌ണദാസ്‌ അനുകൂലികൾ ചേരിതിരിഞ്ഞ്‌ പട്ടിക നൽകിയതോടെ അന്തിമതീരുമാനത്തിലെത്താനായില്ല.  പ്രവർത്തന സൗകര്യത്തിനായി ജില്ലയിലെ 11 മണ്ഡലങ്ങൾ 22 ആയി പുനഃക്രമീകരിച്ചിരുന്നു. ഇതോടെയാണ്‌ പുതിയ ഭാരവാഹികളെ കണ്ടെത്തേണ്ടിവന്നത്‌. നിലവിലുള്ള മണ്ഡലം പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പ്രധാന ചുമതലക്കാരിൽനിന്നാണ്‌ പുതിയ ഭാരവാഹികളെക്കുറിച്ച്‌ അഭിപ്രായം തേടിയത്‌.  ഒന്നിലേറെ പേരുള്ള പട്ടികയിൽ സമവായ ചർച്ച തുടരുകയാണ്‌. ആർഎസ്‌എസ്‌ അഭിപ്രായം പരിഗണിച്ചാവും അന്തിമതീരുമാനം.   Read on deshabhimani.com

Related News