സിഐടിയു ഏരിയാസമ്മേളനങ്ങൾ ജൂലൈ 17 മുതൽ

സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ ഉദ്‌ഘാടനം ചെയ്യുന്നു


  കണ്ണൂർ സിഐടിയു  ഏരിയാസമ്മേളനങ്ങൾ ജൂലൈ 17ന്‌ തുടങ്ങാൻ ജില്ലാ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. 17ന്‌ ശ്രീകണ്‌ഠപുരം, മയ്യിൽ, തലശേരി സമ്മേളനങ്ങൾ നടക്കും. 24ന്‌ പയ്യന്നൂർ, തളിപ്പറമ്പ്, കൂത്തുപറമ്പ്, 31ന്‌  പെരിങ്ങോം, മാടായി, അഞ്ചരക്കണ്ടി, ആഗസ്ത് ഏഴിന്‌  കണ്ണൂർ, പിണറായി, ഇരിട്ടി, 14ന്‌  ആലക്കോട്, പാപ്പിനിശേരി ,എടക്കാട്,  21 ന്‌  പാനൂർ, മട്ടന്നൂർ, പേരാവൂർ സമ്മേളനങ്ങളും നടക്കും. ജില്ലാ സമ്മേളനം ഒക്ടോബർ 15,16 തീയതികളിൽ ശ്രീകണ്ഠപുരത്ത്‌.  ജനറൽ കൗൺസിൽ യോഗം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ കെ പി സഹദേവൻ, ഒ സി ബിന്ദു എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽസെക്രട്ടറി കെ മനോഹരൻ റിപ്പോർട്ട് അവതരിപ്പിച്ചു.  ഏരിയാ സമ്മേളനങ്ങൾക്ക് മുന്നോടിയായി  224 സിഐടിയു മേഖലാ കൺവൻഷൻ ചേർന്ന് കമ്മിറ്റികൾ പുനസംഘടിപ്പിക്കും. സിഐടിയു സ്ഥാപക ദിനമായ 30ന്‌  18 ഏരിയകളിലും പ്രഭാഷണങ്ങൾ സംഘടിപ്പിക്കും. രാജ്യത്തെ വർഗീയവൽക്കരിക്കാൻ സംഘപരിവാർ സംഘടനകൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ജില്ലയിൽ 70 കേന്ദ്രങ്ങളിൽ തൊഴിലാളി സംഗമങ്ങൾ നടത്തും.  Read on deshabhimani.com

Related News