ജില്ലാതല ഫയൽ അദാലത്ത്: 
255 പരാതി പരിഗണിച്ചു

കണ്ണൂരിൽ നടന്ന ജില്ലാതല ഫയൽ അദാലത്തിൽ ജില്ലാ പഞ്ചായത്ത് 
പ്രസിഡന്റ് പി പി ദിവ്യയുടെ നേതൃത്വത്തിൽ ഫയലുകൾ പരിശോധിക്കുന്നു.


കണ്ണൂർ തദ്ദേശ ഭരണ വകുപ്പ്‌ നടത്തിയ ജില്ലാതല ഫയൽ അദാലത്തിൽ 255 പരാതി പരിഗണിച്ചു. ഇതിൽ തീർപ്പാക്കാൻ സാധിക്കാത്തവ സർക്കാരിന്റെ പരിഗണനക്കായി സമർപ്പിച്ചു. കെട്ടിട നിർമാണ പെർമിറ്റും കെട്ടിട നമ്പറും ലഭിക്കാത്ത പ്രശ്നങ്ങൾ നേരത്തെ പഞ്ചായത്ത്തല അദാലത്തുകളിൽ പരിഗണിച്ചിരുന്നു. നിയമ പ്രശ്നം കാരണം പഞ്ചായത്ത്തലത്തിൽ പരിഹരിക്കാൻ സാധിക്കാത്തവയാണ് ജില്ലാതലത്തിൽ പരിഗണിച്ചത്. 32 പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുത്തു.  നിയമ പ്രശ്നം പരിഹരിച്ചും ഇളവുകൾ നൽകിയുമാണ് പരാതി തീർപ്പാക്കിയത്. 28 പരാതികൾ തീർപ്പാക്കി. ആകെ ലഭിച്ച 255 പരാതികളിൽ 83 എണ്ണം അപാകം പരിഹരിച്ച് പുനർ സമർപ്പിക്കാൻ നിർദ്ദേശിച്ചു. തീർപ്പാക്കാൻ സാധിക്കാത്ത 144  എണ്ണം സർക്കാരിന്റെ പരിഗണനക്കായി നൽകി. അദാലത്ത് ചെങ്ങളായി പഞ്ചായത്തിലെ താഴെ മൊട്ടമ്മൽ ആയിഷയ്ക്ക് വീട്ട് നമ്പർ അനുവദിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനംചെയ്തു.  തദ്ദേശ ഭരണ വകുപ്പ് അസി. ഡയറക്ടർ പി എം ധനേഷ് അധ്യക്ഷനായി. തദ്ദേശ ഭരണ വകുപ്പ് ജോ. ഡയറക്ടർ ടി ജെ അരുൺ, ജില്ലാ ടൗൺ പ്ലാൻ ഓഫീസർ പി രവീന്ദ്രൻ, ജില്ലാ എക്സിക്യുട്ടീവ് എൻജിനിയർ ഇൻചാർജ് ആർ ദീപ്തി തുടങ്ങിയവർ സംബന്ധിച്ചു. Read on deshabhimani.com

Related News