പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ പരാതി പരിഹാര അദാലത്ത്‌ തുടങ്ങി

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടന്ന ജില്ലാ പരാതി പരിഹാര അദാലത്തിൽനിന്ന്.


 കണ്ണൂർ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ ജില്ലാ പരാതിപരിഹാര അദാലത്ത്‌  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തുടങ്ങി. കമീഷൻ ചെയർമാൻ ബി എസ് മാവോജി, കമീഷൻ അംഗം എസ് അജയകുമാർ എന്നിവർ നേതൃത്വം നൽകി. രണ്ട് ബെഞ്ചുകളായാണ്‌ പരാതി കേൾക്കുന്നത്.  റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കമീഷന് മുന്നിൽ കൂടുതൽ എത്തിയത്. പട്ടയം, അതിർത്തി തർക്കം, ജാതി അധിക്ഷേപം, അതിക്രമങ്ങൾ തുടങ്ങിയ കേസുകളുണ്ട്. ഏറ്റവും പാവപ്പെട്ടവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്ക്‌ വേണ്ടിയാണ് സർക്കാരിന്റെ ഉദ്യോഗസ്ഥ സംവിധാനം പ്രവർത്തിക്കുന്നതെന്ന് ചെയർമാൻ ബി എസ് മാവോജി പറഞ്ഞു കേരളത്തിൽ പൊതുവേ പട്ടികജാതി പട്ടികവർഗ അതിക്രമ കേസുകൾ കുറവാണെന്ന് കമീഷൻ അംഗം എസ് അജയകുമാർ പറഞ്ഞു. ഇവിടെ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ, കേരളത്തിലെ ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് അവർ പിറകിലാണ്.  ജില്ലയിൽ പത്ത് വർഷം പഴക്കമുള്ള കേസുകൾ വരെ അദാലത്തിൽ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പൊലീസ് കമീഷണർ ആർ ഇളങ്കോ, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അദാലത്ത് ബുധനാഴ്ച സമാപിക്കും. Read on deshabhimani.com

Related News