കണ്ണൂർ, മട്ടന്നൂർ ഏരിയകളിലെ ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി



കണ്ണൂർ കണ്ണൂർ, മട്ടന്നൂർ ഏരിയകളിൽ ദേശാഭിമാനി പ്രചാരണ ക്യാമ്പയിൻ പൂർത്തിയായി. കണ്ണൂർ ഏരിയയിൽ 2,011 പുതിയ വരിക്കാരെ ചേർത്തു.  12 ലോക്കലുകളിലെ വരിസംഖ്യ ഏരിയാ സെക്രട്ടറി കെ പി സുധാകരനിൽനിന്ന്‌ ജില്ലാ സെക്രട്ടറിയറ്റംഗം എം പ്രകാശൻ ഏറ്റുവാങ്ങി. ഏരിയയിൽ ഇതോടെ 6,409 വരിക്കാരായി. 548 വാർഷിക വരിക്കാരുണ്ട്‌. ജില്ലാ കമ്മിറ്റി അം​ഗങ്ങളായ വയക്കാടി ബാലകൃഷ്ണൻ,  അരക്കൻ ബാലൻ, ഏരിയാ കമ്മിറ്റി അം​ഗങ്ങളായ പോത്തോടി സജീവൻ, പി രമേശ് ബാബു എന്നിവർ പങ്കെടുത്തു.  മട്ടന്നൂർ ഏരിയയിൽ 3,682 പുതിയ വരിക്കാരെ ചേർത്തു. 510 പേർ വാർഷിക വരിക്കാരാണ്. ഇതോടെ ഏരിയയിൽ  7,433 വരിക്കാരായി. ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ  സെക്രട്ടറി എൻ വി ചന്ദ്രബാബുവിൽനിന്ന്‌ വരിക്കാരുടെ ലിസ്റ്റ് ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ ഏറ്റുവാങ്ങി. ടി കൃഷ്ണൻ, സി വി ശശീന്ദ്രൻ, എം രാജൻ, എം രതീഷ് തുടങ്ങിയവർ പങ്കെടുത്തു.    Read on deshabhimani.com

Related News