- കർഷക സമരത്തിന്‌ ഐക്യദാർഢ്യം കർഷകത്തൊഴിലാളികളുടെ രാപകൽ സമരം സമാപിച്ചു



കണ്ണൂർ കാർഷികവിളകൾ ഉൽ‌പാദിപ്പിക്കുന്ന മണ്ണും കുത്തകകൾക്ക്‌ ലഭ്യമാക്കുന്ന കരിനിയമം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർഷകർ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യവുമായി കർഷകത്തൊഴിലാളികളുടെ രാപ്പകൽ സമരം. നാടൻപാട്ടുകളും നാട്ടറിവുകളും പങ്കുവച്ച്‌ രാത്രിയിലും കണ്ണൂർ നെഹ്‌റു പ്രതിമയ്‌ക്ക്‌ മുന്നിലെ സമരകേന്ദ്രം. കെഎസ്‌കെടിയു നേതൃത്വത്തിൽ നടന്ന രാപ്പകൽസമരത്തിൽ രാത്രിയെ സംഗീതസാന്ദ്രമാക്കി തലശേരി നാട്ടുകൂട്ടമാണ്‌ നാടൻപാട്ട്‌ അവതരിപ്പിച്ചത്‌. സമരം തിങ്കളാഴ്‌ച സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി  ഉദ്‌ഘാടനം ചെയ്തു. ചൊവ്വാഴ്‌ച സമാപന സമ്മേളനം കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌  എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ടി എം രാജൻ അധ്യക്ഷനായി. ടി രമേഷ്‌ബാബു സ്വാഗതം പറഞ്ഞു. കെഎസ്‌കെടിയു സംസ്ഥാന ട്രഷറർ ബി രാഘവന്റെ നിര്യാണത്തിൽ അനുശോചിച്ചു. Read on deshabhimani.com

Related News