ദേശാഭിമാനി പ്രചാരണത്തിന്‌ ഇന്ന്‌ തുടക്കം



 കണ്ണൂർ അഴീക്കോടൻ രക്തസാക്ഷിദിനമായ വ്യാഴാഴ്‌ച ദേശാഭിമാനി പത്രപ്രചാരണത്തിന്‌ തുടക്കമാവും.  സി എച്ച്‌ കണാരൻ ദിനമായ ഒക്ടോബർ 20വരെയാണ്‌ പ്രചാരണം.  ചരിത്രത്തിലാദ്യമായി സിപിഐ എം പാർടി കോൺഗ്രസിന്‌ ആതിഥ്യമരുളുന്നതിന്റെ ആവേശത്തിനിടെയാണ്‌ ജില്ലയിൽ ഇത്തവണ ദേശാഭിമാനിക്ക്‌ പുതിയ വരിക്കാരെ ചേർക്കുന്നത്‌. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും പത്രം എത്തിക്കുകയെന്ന ദൗത്യമാണ്‌ നാട്‌ ഏറ്റെടുക്കുന്നത്‌.    ഓരോ ബ്രാഞ്ചിലും ചുരുങ്ങിയത്‌ 40 പേരെ വരിക്കാരാക്കും. വരിക്കാരുടെ എണ്ണം ഒന്നരലക്ഷമായി ഉയർത്താനാണ്‌ ക്യാമ്പയനിലൂടെ ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ ദേശാഭിമാനി വരിക്കാരുള്ള ജില്ലയാണ്‌ കണ്ണൂർ.  ദേശാഭിമാനി പത്രം ഒന്നാം സ്ഥാനത്തുള്ള നിരവധി ഗ്രാമങ്ങളും ജില്ലയിലുണ്ട്‌. 23ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായി പ്രത്യേക ക്യാമ്പയിനും സംഘടിപ്പിക്കും.  ജില്ലയിലെ 18 ഏരിയകളിലെ  ബ്രാഞ്ചുകളിലും  വ്യാഴാഴ്‌ച  സ്ക്വാഡുകൾ ഭവനസന്ദർശനം നടത്തി  വരിക്കാരെ ചേർക്കും. ആയിരക്കണക്കിന്‌ സ്‌ക്വാഡുകൾ രംഗത്തിറങ്ങും. ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുമടക്കമുള്ള നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകും. Read on deshabhimani.com

Related News