ഫ്രഞ്ച്‌–-മലയാളം–-ഇംഗ്ലീഷ്‌ 
മൾട്ടിമീഡിയ ബുക്ക്‌ പ്രകാശിപ്പിച്ചു



മയ്യഴി ഡോ. ആന്റണി ഫെർണാണ്ടസും സ്‌റ്റാൻലി ഡിസിൽവയും ചേർന്ന്‌ രചിച്ച ഫ്രഞ്ച്‌, മലയാളം, ഇംഗ്ലീഷ്‌ മൾട്ടിമീഡിയ ബുക്ക്‌ നോവലിസ്‌റ്റ്‌ എം മുകുന്ദൻ പ്രകാശിപ്പിച്ചു.  അഡ്വ. സൈറാ സതീഷ് ആദ്യപ്രതി ഏറ്റുവാങ്ങി. പ്രൊഫ. ഇ ഇസ്‌മയിൽ അധ്യക്ഷനായി.  മാതൃഭാഷ പോലെ മയ്യഴിക്കാർ ഫ്രഞ്ച് സംസാരിച്ച കാലമുണ്ടായിരുന്നുവെന്ന്‌  എം മുകുന്ദൻ പറഞ്ഞു. അധികാരികളുടെ അവഗണനയുണ്ടെങ്കിലും ഫ്രഞ്ച് ഭാഷ മയ്യഴിയിൽ മരിക്കില്ല. ഫ്രഞ്ച് ഭാഷയോടുള്ള ആത്മബന്ധം ഓരോ മയ്യഴിക്കാരന്റെയും മനസ്സിൽ അള്ളിപ്പിടിച്ച് കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. വി രാമചന്ദ്രൻ  ഉദ്‌ഘാടനം ചെയ്തു. സാഹിത്യകാരൻ ഉത്തമരാജ് മാഹി പുസ്തകം പരിചയപ്പെടുത്തി. മുതിർന്ന ഫ്രഞ്ച് അധ്യാപകൻ രാഘവൻ കൈനാടത്ത് ഉൾപ്പടെയുള്ള ഫ്രഞ്ച് അധ്യാപകരെ ആദരിച്ചു. ഫാ. വിൻസന്റ്‌ പുളിക്കൽ, സി എച്ച്‌ പ്രഭാകരൻ, പാട്യം വിശ്വനാഥ്, ചാലക്കര പുരുഷു, ഡോ. ആന്റണി ഫെർണാണ്ടസ്‌ എന്നിവർ സംസാരിച്ചു. അലിയാൻസ്‌ ഫ്രാൻസേസാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌.  Read on deshabhimani.com

Related News