ജഗന്നാഥ ക്ഷേത്രത്തിൽ 
മുഖ്യമന്ത്രിമാരും ഗവർണറുമെത്തും



തലശേരി ശിവഗിരി തീർഥാടന നവതി–- ശിവഗിരി ബ്രഹ്മവിദ്യാലയം കനകജൂബിലി ആഘോഷം ജൂൺ 4, 5 തീയതികളിൽ ജഗന്നാഥ ക്ഷേത്രത്തിൽ നടക്കും. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എം കെ സ്‌റ്റാലിൻ എന്നിവർ ആഘോഷത്തിൽ പങ്കെടുക്കും. ആഘോഷം വിജയിപ്പിക്കാൻ ഗോകുലം ഗോപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.  ജ്ഞാനോദയ യോഗം പ്രസിഡന്റ്‌ അഡ്വ. കെ സത്യൻ പരിപാടി വിശദീകരിച്ചു.  അഡ്വ. കെ അജിത്കുമാർ, സി ഗോപാലൻ, സി ടി അജയകുമാർ, വി കെ ഭാസ്കരൻ, മോഹനൻ പൊന്നമ്പത്ത്, രവീന്ദ്രൻ മുരിക്കോളി, വി കെ രാജൻ മംഗലാപുരം, രമാഭായി, അഡ്വ. പി കെ രവീന്ദ്രൻ, രവീന്ദ്രൻ പൊയിലൂർ, ഇ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്‌ഘാടനവും ഗോകുലം ഗോപാലൻ നിർവഹിച്ചു.  Read on deshabhimani.com

Related News