മാഹി സിബിഎസ്‌ഇ 
പാഠ്യ പദ്ധതിയിലേക്ക്‌



മയ്യഴി മാഹി മേഖലയിലെ സ്‌കൂളുകൾ സിബിഎസ്‌ഇ പാഠ്യ പദ്ധതിയിലേക്ക്‌. 59 വർഷമായി തുടരുന്ന കേരള പാഠ്യ പദ്ധതി ഉപേക്ഷിച്ചാണ്‌ സിബിഎസ്‌ഇയിലേക്കുള്ള മാറ്റം. ആറ്, ഏഴ്, എട്ട്, ഒമ്പത്, പതിനൊന്ന് ക്ലാസുകളിൽ അടുത്ത വർഷം സിബിഎസ്‌ഇ  പാഠ്യപദ്ധതിയായിരിക്കുമെന്നാണ്‌ സ്കൂളുകൾക്ക് ലഭിച്ച അറിയിപ്പ്‌. അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങൾക്ക് കേരള വിദ്യാഭ്യാസ വകുപ്പിന്‌ അഭ്യർഥന നൽകേണ്ടതില്ലെന്നും നിർദേശിച്ചു.  മാഹിയിൽ 1964 മുതൽ കേരള പാഠ്യപദ്ധതി  പ്രകാരമാണ്‌ പഠനം. പാഠപുസ്‌തകമടക്കം കേരളത്തിൽനിന്നാണ്‌ ലഭിക്കുന്നത്‌. ഒന്നുമുതൽ അഞ്ചുവരെ 2005 മുതൽ എൻസിഇആർടി സിലബസിലാണ്‌ പഠനം. സിബിഎസ്‌ഇ സിലബസ്‌ മാറ്റത്തിന്‌ 2014ൽ വിജ്ഞാപനമിറക്കിയെങ്കിലും നടന്നില്ല.  പ്രായോഗിക പ്രശ്‌നങ്ങൾ കാരണം അഞ്ചിനപ്പുറത്തേക്ക്‌ സിബിഎസ്‌ഇ നടപ്പാക്കുന്നത്‌ തുടരാനായില്ല. മതിയായ അധ്യാപകരെ നിയമിക്കാതെയാണ്‌ പെട്ടെന്നുള്ള സിലബസ്‌ മാറ്റം.  മുന്നൊരുക്കങ്ങളില്ലാതെ ഒറ്റയടിക്ക്‌ പാഠ്യ പദ്ധതി മാറ്റുന്നതിൽ ആശങ്കയുണ്ട്‌. കുട്ടികൾക്ക്‌ മാതൃഭാഷാപഠനം അസാധ്യമാവും.    കഴിഞ്ഞ ഡിസംബറിലാണ്‌ സിബിഎസ്‌ഇ വെബ്‌സൈറ്റിൽ അപേക്ഷിക്കാൻ സ്‌കൂളുകൾക്ക്‌ നിർദേശം ലഭിച്ചത്‌.  സ്കൂളുകൾക്ക്‌ അംഗീകാരം ലഭിച്ചോ എന്ന ചോദ്യത്തിന്‌ അധികൃതർ കൈമലർത്തുകയാണ്‌. മലയാളം, അറബിക്, ഫ്രഞ്ചു ഭാഷകൾ ഏത് ക്ലാസിൽ ആരംഭിക്കുമെന്നും എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും വ്യക്തതയില്ല. ആറാംക്ലാസുമുതൽ ഘട്ടംഘട്ടമായി നടപ്പാക്കിയിരുന്നെങ്കിൽ ഈ പ്രയാസമുണ്ടാകുമായിരുന്നില്ല.  മനുഷ്യാവകാശ കമീഷന്‌ 
പരാതി ധൃതിപിടിച്ചുള്ള പാഠ്യപദ്ധതി മാറ്റം പുനപരിശോധിക്കണമെന്നും വിദ്യാർഥികളുടെ പഠനത്തെ ഇത്‌ ബാധിക്കുമെന്നും കാട്ടി വിദ്യാഭ്യാസ പ്രവർത്തകൻ സി എച്ച്‌ പ്രഭാകരൻ മനുഷ്യാവകാശ കമീഷനും സംസ്ഥാന ചീഫ്‌ സെക്രട്ടറിക്കും പരാതി നൽകി. നിലവിലുള്ള പാഠ്യപദ്ധതി ഒറ്റയടിക്ക്‌ മാറ്റുന്നത്‌ അശാസ്‌ത്രീയമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.  തിരക്കിട്ട്‌ പാഠ്യപദ്ധതി 
മാറ്റരുത്‌: -ജിഎസ്‌ടിഎ  രക്ഷിതാക്കളുടെയും അധ്യാപകരുടെയും കുട്ടികളുടെയും ആശങ്കകൾ മുഖവിലക്കെടുക്കാതെ  പാഠ്യപദ്ധതി തിരക്കിട്ടുമാറ്റുന്നത്‌  ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്‌ ഗവ. സ്‌കൂൾ ടീച്ചേഴ്‌സ്‌ അസോസിയേഷൻ  വാർത്താക്കുറിപ്പിൽ അറിയിച്ചു.  അധ്യാപകശാക്തീകരണം നടത്താതെയാണ് പുതിയ പാഠ്യപദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. വിദ്യാഭ്യാസ പ്രക്രിയയിൽ ഭാഗഭാക്കുകളായ അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുമായി ചർച്ച നടത്തി അവധാനതയോടെ ഘട്ടം ഘട്ടമായേ പുതിയ രീതി നടപ്പാക്കാവൂവെന്നും ജിഎസ്‌ടിഎ അവശ്യപ്പെട്ടു. Read on deshabhimani.com

Related News