8 മണിക്കൂർ ജോലി എല്ലാ 
പൊലീസ്‌ സ്‌റ്റേഷനിലും നടപ്പാക്കണം

കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം കണ്ണൂർ റേഞ്ച്‌ ഡിഐജി പുട്ട വിമലാദിത്യ ഉദ്‌ഘാടനംചെയ്യുന്നു


തളിപ്പറമ്പ്‌ എട്ടുമണിക്കൂർ ജോലി സമ്പ്രദായം എല്ലാ പൊലീസ്‌ സ്‌റ്റേഷനിലും നടപ്പാക്കണമെന്നും 268 സബ്‌ ഇൻസ്‌പെക്ടർ തസ്‌തിക പുനസ്ഥാപിക്കണമെന്നും  ജനമൈത്രി സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന്‌ കൂടുതൽ അംഗസംഖ്യ അനുവദിക്കണമെന്നും കേരള പൊലീസ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.   കാഞ്ഞിരങ്ങാട്‌ ഇൻഡോർ പാർക്കിൽ  കണ്ണൂർ റേഞ്ച്‌ ഡിഐജി പുട്ട വിമലാദിത്യ  ഉദ്‌ഘാടനംചെയ്‌തു.  കെ വി പ്രസാദ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കെ പ്രവീണ അനുസ്‌മരണ പ്രമേയം അവതരിപ്പിച്ചു. കണ്ണൂർ റൂറൽ ജില്ലാ പൊലീസ്‌ മേധാവി എം ഹേമലത മുഖ്യാതിഥിയായി. കെ പി അനീഷ്‌ റിപ്പോർട്ടും സി ആർ ബിജു സംഘടനാ റിപ്പോർട്ടും  എം ഒതേനൻ കണക്കും മനോഹരൻ ഓഡിറ്റ്‌ റിപ്പോർട്ടും അവതരിപ്പിച്ചു. അഡീഷണൽ റൂറൽ എസ്‌പി എ ജെ ബാബു, സംസ്ഥാന പ്രസിഡന്റ്‌ ആർ പ്രശാന്ത്‌, ഡിവൈഎസ്‌പിമാരായ എം പി വിനോദ്‌, കെ വിനോദ്‌കുമാർ, കെ ഇ പ്രേമചന്ദ്രൻ, സംസ്ഥാന ജോ. സെക്രട്ടറി വി ചന്ദ്രശേഖരൻ, പി രമേശൻ, ടി ബാബു,  പി പി മഹേഷ്‌, പി വി രാജേഷ്‌, ടി പ്രജീഷ്‌, കെ പ്രിയേഷ്‌, എം ഗോവിന്ദൻ, എ വി ദിനേശൻ,  എൻ പി കൃഷ്‌ണൻ, വി സിനീഷ്‌, എം കെ സാഹിദ, സന്ദീപ്‌ എന്നിവർ സംസാരിച്ചു. എൻ വി രമേശൻ സ്വാഗതവും പി യദുകൃഷ്‌ണൻ നന്ദിയും പറഞ്ഞു. 350 പ്രതിനിധികൾ പങ്കെടുത്തു.  Read on deshabhimani.com

Related News