ആറളം ഫാം വിട്ടുപോകാതെ 
കാട്ടാനക്കൂട്ടം



ഇരിട്ടി കാട്ടിലേക്ക്‌ കയറ്റി വിട്ടാലും അതിവേഗത്തിൽ തിരികെയത്തുന്ന കാട്ടാനക്കൂട്ടം ആറളം ഫാമിൽ  കൃഷി നശിപ്പിക്കുന്നത്‌ പതിവായി. നാൽപ്പതോളം ആനകൾ ഫാമിന്റെ വിവിധ മേഖലകളിൽ തമ്പടിച്ചതായി ഫാം അധികൃതരും ജീവനക്കാരും പറയുന്നു.  ഫാം ആറാം ബ്ലോക്കിൽ കൊമ്പനും പിടിയാനയും കുട്ടിയാനയും ഉൾപ്പെടെയുള്ള ആനക്കൂട്ടം പതിവ്‌ കാഴ്‌ച. കവുങ്ങും തെങ്ങും   തള്ളി വീഴ്‌ത്തി  ആനകൾ നാശം വിതയ്‌ക്കുന്നു. വനം വകുപ്പ്‌ നേതൃത്വത്തിൽ  നടത്തുന്ന കാട്ടാനകളെ തുരത്തൽ നടപടി നിലച്ചിട്ട്‌ ഏറെ നാളായി. ജനവാസ മേഖലയിലേക്ക്‌ ആനക്കൂട്ടമെത്തുന്നത്‌  ഫാം വഴിയാണ്‌. ഫാം അതിർത്തിയിൽ ആനകളെ പ്രതിരോധിക്കാൻ സർക്കാർ പ്രഖ്യാപിച്ച 22 കോടി രൂപയുടെ  മതിൽ നിർമാണം ഇതുവരെ തുടങ്ങിയില്ല.  മതിലിന്‌ ബദലായി ഇതര പദ്ധതി നടപ്പാക്കണോ എന്ന ആലോചനയിലാണ്‌ വനം വന്യജീവി വകുപ്പ്‌.   ഫാമിന്റെ നിലനിൽപ്പും തൊഴിലാളികൾക്ക്‌ സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസരവുമാണ്‌ കാട്ടാനകളുടെ ആക്രമണത്തിൽ  ഇല്ലാതാവുന്നത്‌. ലക്ഷങ്ങളുടെ നഷ്ടമാണ്‌  ഫാമിന്‌  അനുദിനമുണ്ടാവുന്നത്‌. Read on deshabhimani.com

Related News