കാടുണ്ട്‌, കാഴ്‌ചയുണ്ട്‌.... കാണാൻ വന്നോളൂ

കതിരൂര്‍ ആര്‍ട്ട്‌ ​ഗ്യാലറിയില്‍ ഒരുക്കിയ ഷാജി തുളസിയുടെ ഫോട്ടോ പ്രദര്‍ശനത്തില്‍നിന്ന്


തലശേരി കാടിന്റെ വന്യതയും കരുതലും പകർത്തിയ ഈ ഫോട്ടോകൾ കണ്ടാൽ കാട്ടിലെത്തിയതുപോലെ തോന്നും. കതിരൂർ ആർട്ട്‌ ഗ്യാലറിയിൽ തുടങ്ങിയ പക്ഷിനിരീക്ഷകൻ ഷാജി തുളസിയുടെ  ‘സം തിങ് വെെൽഡ്’ ഫോട്ടോ പ്രദർശനമാണ്‌ നിരവധിപേരെ ആകർഷിക്കുന്നത്‌. ചിത്രങ്ങളുടെ ഓരൊ ഫ്രെയിമും മധുരം നിറക്കുകയാണ്‌. ഇവയിൽ കാടുണ്ട്‌, പ്രകൃതിയുണ്ട്‌, കാഴ്‌ചയുണ്ട്‌.  വന്യജീവികളുടെ ആവാസവ്യവസ്ഥയും അതിജീവനവും സഞ്ചാരങ്ങളുമാണ്‌ പലതിലും . തമിഴ്നാട്, കർണാടക, കേരളം, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സ്ഥലങ്ങളിൽനിന്നും അഞ്ച് വർഷത്തിനുള്ളില പകർത്തിയ 37 ചിത്രങ്ങളാണുള്ളത്. 300 ചിത്രങ്ങളടങ്ങിയ ഡിജിറ്റൽ സ്ക്രീനുമുണ്ട്.  തലശേരി സപ്ലെെകോ ജീവനക്കാരനായ ഷാജി വനം വകുപ്പിന്റെ മിക്ക ക്യാമ്പുകളിലും പങ്കെടുത്തിട്ടുണ്ട്‌. 2‌019ൽ വനംവുപ്പിന്റെ  മികച്ച വെെൽഡ് ലെെഫ് ഫോട്ടോ​ഫർക്കുള്ള അവാർഡ്‌ നേടി. കതിരൂർ സ്വദേശിയാണ്.  പ്രദർശനം ജൈവ വൈവിധ്യ ഗവേഷകൻ വി സി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ അധ്യക്ഷനായി. ഡോ. കെ കെ കുമാരൻ, എൻ എ മണി, പി എൻ രവി പാറക്കൽ,  എം പ്രവീൺ ദാസ് എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News