സമ്പർക്ക വ്യാപനം 755



കണ്ണൂർ ജില്ലയിൽ ബുധനാഴ്ച  777 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 755 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും 19 ആരോഗ്യ പ്രവർത്തകർക്കുമാണ് രോ​ഗം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.84 ശതമാനം. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത്  കോവിഡ് കേസുകൾ 177635 ആയി.  714 പേർ ബുധനാഴ്ച രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 170391 ആയി. 987 പേർ മരിച്ചു.  4830 പേർ ചികിത്സയിലാണ്. ആർടിപിസിആർ 
പരിശോധന വ്യാഴാഴ്ച ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആർടിപിസിആർ പരിശോധന നടത്തും. നജാത്തുൽ എൽ പി സ്‌കൂൾ പാനൂർ, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം, കണ്ണവം യു പി സ്‌കൂൾ, മണക്കടവ് ശ്രീപുരം സ്‌കൂൾ എന്നിവിങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയും, കീഴ്പ്പള്ളി സാമൂഹ്യാരോഗ്യകേന്ദ്രം, ഗവ. സ്‌കൂൾ മയ്യിൽ, ചെങ്ങളായി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ പകൽ 12.30 വരെയും, മുറിയാത്തോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ രാവിലെ 10 മുതൽ പകൽ മൂന്നുവരെയും, അട്ടഞ്ചേരി വയോജന വിശ്രമ കേന്ദ്രം, കണ്ടക്കൈ കൃഷ്ണപിള്ള വായനശാല, മുയ്യം എ യു പി സ്‌കൂൾ എന്നിവിടങ്ങളിൽ  പകൽ രണ്ടു മുതൽ വൈകിട്ട് നാലുവരെയാണ് സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്.        Read on deshabhimani.com

Related News