ത്യാഗസ്മരണയിൽ 
ബലിപെരുന്നാൾ 
ആഘോഷം



കണ്ണൂർ ത്യാഗസ്മരണയിൽ നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പള്ളികളിൽ സാമൂഹ്യ അകലം പാലിച്ച് നമസ്കാരം നടന്നു. 40 പേർക്ക് നമസ്കരിക്കാനുള്ള സൗകര്യമാണ് പള്ളികളിൽ ഒരുക്കിയത്. വീടുകളിലും ഒത്തുചേരലുണ്ടായി. പുത്തൻ വസ്‌ത്രങ്ങളണിഞ്ഞും വിഭവങ്ങളൊരുക്കിയും സന്തോഷം പങ്കുവച്ചു. പെരുന്നാൾദിനത്തിൽ നഗരങ്ങളിൽ വൈകിട്ടുണ്ടാകുന്ന പതിവ് തിരക്ക് ഇത്തവണയുണ്ടായില്ല. റോഡുകളിലും ആൾത്തിരക്ക് കുറവായിരുന്നു. കോവിഡ്‌ രോഗ സ്ഥിരീകരണ നിരക്ക് അനുസരിച്ച് തദ്ദേശ സ്ഥാപനതലത്തിലുള്ള കർശന നിയന്ത്രണം ജനത്തിരക്ക് കുറയാൻ കാരണമായി. പൊലീസും സെക്ടറൽ മജിസ്ട്രേട്ടുമാരും കർശന പരിശോധന നടത്തി. Read on deshabhimani.com

Related News