ഉടൻ വിതരണം ചെയ്യണം: എകെടിഎ

എകെടിഎ ജില്ലാസമ്മേളനം തലശേരി ടൗൺഹാളിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു ഉദ്‌ഘാടനം ചെയ്യുന്നു


തലശേരി മുടങ്ങിയ തയ്യൽത്തൊഴിലാളി  പെൻഷൻ വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ‌ (എകെടിഎ) 24ാം ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിലെ ഇ പി കുഞ്ഞിരാമൻ നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി ബാലൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി സജീവൻ സംഘടനാ റിപ്പോർട്ടും ജില്ലാസെക്രട്ടറി ഇ ജനാർദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ  ടി എ സുനിൽകുമാർ  കണക്കും അവതരിപ്പിച്ചു.  പെട്രോൾ, ഡീസൽ, പാചകവാതക വില വർധന കേന്ദ്രസർക്കാർ നിയന്ത്രിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. സി വി രാജൻ സ്വാഗതവും കെ പി രതീഷ് ബാബു നന്ദിയും പറഞ്ഞു. 33 ഏരിയകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 400 പേർ സമ്മേളനത്തിൽ പങ്കെടുത്തു.  ഭാരവാഹികൾ: കെ വി ബാലൻ (പ്രസിഡന്റ്‌), സി കെ വാസു, ടി എ സുനിൽകുമാർ, കെ വി ഭാസ്‌കരൻ, പി കെ ഓമന,  (വൈസ്‌ പ്രസിഡന്റ്‌), ഇ ജനാർദനൻ (സെക്രട്ടറി), പുഷ്‌പജൻ, കെ വി പ്രവീൺ, പി പ്രസന്ന, സി രവീന്ദ്രൻ (ജോ. സെക്രട്ടറി), കെ ശ്രീധരൻ (ട്രഷറർ). Read on deshabhimani.com

Related News