4 പേർക്കുകൂടി



കണ്ണൂർ ജില്ലയിൽ നാലു പേർക്കുകൂടി വ്യാഴാഴ്‌ച  കോവിഡ് –-19  സ്ഥിരീകരിച്ചു. നാലുപേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണെന്ന്‌  കലക്ടർ അറിയിച്ചു. ആറിന് ചെന്നൈയിൽനിന്നെത്തിയ പയ്യന്നൂരിലെ നാൽപ്പത്തഞ്ചുകാരി, ഗുജറാത്തിൽനിന്നെത്തിയ പെരിങ്ങത്തൂർ സ്വദേശിയായ അറുപത്തേഴുകാരൻ, ഒൻപതിന് മുംബൈയിൽനിന്നെത്തിയ മൊകേരി സ്വദേശിയായ അമ്പത്തൊമ്പതുകാരൻ (ഇപ്പോൾ ചൊക്ലിയിലാണ് താമസം), 16ന് രാജധാനി എക്‌സ്‌പ്രസ്സിൽ മുംബൈയിൽനിന്നെത്തിയ കോട്ടയം മലബാർ സ്വദേശിയായ എഴുപതുകാരൻ എന്നിവർക്കാണ്‌ പുതുതായി രോഗം സ്ഥിരീകരിച്ചത്‌. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 138 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവിൽ 9384 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 39 പേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 36 പേരും തലശേരി ജനറൽ ആശുപത്രിയിൽ ഏഴുപേരും ജില്ലാ ആശുപത്രിയിൽ 14 പേരുമുണ്ട്‌. വീടുകളിൽ 9288 പേർ. ഇതുവരെ ജില്ലയിൽനിന്നും 5220 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5038 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4778 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 182 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. Read on deshabhimani.com

Related News