ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം

കേരള നോൺ ടീച്ചിങ്‌ എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ 
എം വി ശശിധരൻ ഉദ്ഘാടനംചെയ്യുന്നു


താഴെചൊവ്വ പങ്കാളിത്ത പെൻഷൻ റദ്ദാക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും സ്വകാര്യ എയ്ഡഡ്  മേഖലയിലെ അനധ്യാപക ജീവനക്കാരുടെ സംഘടനയായ കേരള നോൺ ടീച്ചിങ്‌ എംപ്ലോയീസ് ഓർഗനൈസേഷൻ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ എസ് എൻ കോളേജിൽ നടന്ന പ്രതിനിധി സമ്മേളനം എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പ്രത്യുഷ് പുരുഷോത്തമൻ അധ്യക്ഷനായി. യാത്രയയപ്പ് സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ്‌ ബോർഡിയംഗം എൻ സത്യാനന്ദനും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി കെ വിനോദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.  സംസ്ഥാന സെക്രട്ടറി എൻ പ്രേമരാജൻ, കെ പ്രകാശൻ, രാജീവൻ ഉദിനൂർ, പി പി ഷർമിള, ഇ വി വിജിത്ത്, എൻ വി ബിജു എന്നിവർ സംസാരിച്ചു.  25 അംഗ ജില്ലാ കമ്മിറ്റിയെയും 26 അംഗ സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ:  പ്രത്യുഷ് പുരുഷോത്തമൻ -(പ്രസിഡന്റ്‌), എൻ വി ബിജു, എ ശ്രീകാന്ത് (വൈസ് പ്രസിഡന്റ്‌), സി കെ വിനോദ് (സെക്രട്ടറി), സുഭാഷ് വെളിയമ്പ്ര, പി റോജസ് (ജോ. സെക്രട്ടറി), ഇ വി വിജിത്ത് (ട്രഷറർ). Read on deshabhimani.com

Related News