കറ്റാർവാഴയുണ്ടെങ്കിൽ കാര്യമുണ്ട്‌

പരിയാരം ‘ഔഷധി’യിൽ വളരുന്ന കറ്റാർവാഴകൾ


പരിയാരം  ചർമത്തിന്റെ ആരോഗ്യവും നിറവും നിലനിർത്തുന്ന കറ്റാർവാഴ വീട്ടുവളപ്പിൽ നട്ടുവളർത്തിയാൽ കാര്യമേറെയുണ്ടെന്ന്‌ തെളിയിക്കുകയാണ്‌ പരിയാരം ‘ഔഷധി’.  ഇവിടുത്തെ പച്ചമേലാപ്പിനുകീഴിൽ വളരുന്നത് ഇരുപതിനായിരത്തിലധികം കറ്റാർവാഴകളാണ്‌. കടകളിൽനിന്ന്‌ വൻവില നൽകി വാങ്ങുന്ന കറ്റാർവാഴക്കു പകരം ഇവ വീട്ടുവളപ്പിൽതന്നെ നട്ടുവളർത്തിയാൽ ഗുണമേറെയാണെന്ന്‌ ഔഷധി അധികൃതർ പറഞ്ഞു. മുടികൊഴിച്ചിലിനും ത്വക് രോഗങ്ങൾക്കും ഉൾപ്പെടെയുള്ള മരുന്നുകൾക്കായി ഒരുലക്ഷം കിലോ കറ്റാർവാഴകളാണ് ഔഷധിക്ക് വേണ്ടത്. ഇതിൽ പകുതിയോളം  ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. തരിശുഭൂമിയിൽ പ്രത്യേക സർക്കാർ പദ്ധതി പ്രകാരമാണ് ഊർജിത കൃഷി. ജലാംശം താരതമ്യേന കുറച്ചുവേണ്ടതുള്ളുവെങ്കിലും വേനൽ  അടുക്കുന്നതോടെ ചൂട് പ്രതിരോധിക്കുന്നതിനായി പച്ചമേലാപ്പൊരുക്കിയാണ്‌ കൃഷി.  കറ്റാർവാഴയുടെ ഇല (പോള) ,കറ എന്നിവ  ഉപയോഗിച്ചാണ്  ‘ഔഷധി’യുടെ പ്രധാന മരുന്നുകളായ 'കുമാര്യാസവം', രജപ്രവർത്തിനിവടി'   മരുന്നുകൾ ഉണ്ടാക്കുന്നത്. പോളകളുടെ കട്ടിയുള്ള ചാർ ഉണക്കിയെടുത്ത്  ചെന്നിനായകവും ഉണ്ടാക്കുന്നു.   Read on deshabhimani.com

Related News