ആറളത്ത‌് മൂന്നിനം ശലഭങ്ങളെക്കൂടി കണ്ടെത്തി



ഇരിട്ടി ആറളം വന്യജീവി സങ്കേതത്തിൽ മൂന്നിനം ചിത്രശലഭങ്ങളെക്കൂടി കണ്ടെത്തി. ബുദ്ധമയൂരിയാണ്‌ മുഖ്യ ഇനം. വാലൻ നീലാംബരി, രാപ്പൂമ്പാറ്റയിനത്തിൽപെട്ട അമ്പളിക്കണ്ണൻ എന്നിവയാണ‌് മറ്റിനങ്ങൾ. മലബാർ നാച്വറൽ ഹിസ‌്റ്ററി സെസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ 21﹣-ാമത‌് ശലഭ സർവേയിലാണ‌് പുതിയ ഇനങ്ങളെ‌ കണ്ടെത്തിയത‌്. ഇതോടെ 262 ചിത്രശലഭ ഇനങ്ങളുടെ ആവാസകേന്ദ്രമായി ആറളം.    സർവേയിൽ 20 ഗവേഷകർമാത്രമാണ‌് പങ്കെടുത്തത‌്. മൂന്ന‌് ദിവസം നീണ്ട സർവേ ആറളം സങ്കേതത്തിൽ മീൻമുട്ടി, ചാവച്ചി, അമ്പലപ്പാറ, പരിപ്പുതോട‌്, പൂക്കുണ്ട‌്,  കൊട്ടിയൂർ വന്യജീവിസങ്കേതത്തിലെ സൂര്യമുടി എന്നിവിടങ്ങളിലായിരുന്നു.     വൈൽഡ‌് ലൈഫ‌് വാർഡൻ എ ഷജ‌്ന, അസ‌ിസ‌്റ്റന്റ‌് വാർഡൻ എൻ അനിൽകുമാർ, ഡെപ്യൂട്ടി റേഞ്ചർ ജയേഷ‌് ജോസഫ‌്, കൺസർവേഷൻ ബയോളജിസ‌്റ്റ‌് നിതിൻ ദിവാകർ, ശലഭ നീരിക്ഷകരായ ബാലകൃഷ‌്ണൻ വിളപ്പിൽ, വി കെ ചന്ദ്രശേഖരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. 161 ഇനം ശലഭങ്ങളെ കണ്ടെത്തി. നിശാശലഭങ്ങളെക്കുറിച്ച‌് ബാലകൃഷ‌്ണൻ വിളപ്പിലിന്റെ നേതൃത്വത്തിൽ ആറളത്ത‌് പ്രത്യേക പഠനവും നടക്കും.   Read on deshabhimani.com

Related News