അത്‌ലോസ്–22ൽ ആറളത്തിന്‌ കിരീടം

അത്ലോസ് 2022ല്‍ ഫുട്ബോള്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടത്തിയ ഷൂട്ടൗട്ടില്‍ 
എം വി ഗോവിന്ദന്‍ എംഎല്‍എ പന്ത് തട്ടിയപ്പോള്‍


ധർമശാല കുടുംബശ്രീ  ജില്ലാ മിഷൻ  പട്ടികവർഗ വിദ്യാർഥികൾക്ക്‌ സംഘടിപ്പിച്ച  അത്‌ലോസ 22  ജില്ലാതല ട്രൈബൽ കായികമേളയിൽ ആറളം ചാമ്പ്യന്മാർ.  വീറും വാശിയും നിറഞ്ഞുനിന്ന മേളയിൽ  60 പോയിന്റ്‌ നേടി ആറളം കുടുംബശ്രീ സിഡിഎസ്‌ ഓവറോൾ ചാമ്പ്യന്മാരായി.  47 പോയിന്റ്‌ നേടി  കോളയാട്‌ കുടുംബശ്രീ സിഡിഎസ്‌ രണ്ടും 38 പോയിന്റുമായി ചിറ്റാരിപ്പറമ്പ്‌ സിഡിഎസ്‌ മൂന്നാമതുമെത്തി.  അവസരങ്ങളും അവകാശങ്ങളും അന്യമായിരുന്ന  ആദിവാസി ജനതയ്‌ക്ക്‌  സർക്കാരും  കുടുംബശ്രീ പ്രസ്ഥാനവും കാണിക്കുന്ന ഐക്യദാർഢ്യമാണ്‌ ജില്ലയിൽ നടത്തിയ പ്രഥമ കായികമേള. ജില്ലയിലെ 25  പഞ്ചായത്തുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 550 കായിക താരങ്ങളാണ്‌ 44 ഇനങ്ങളിൽ മത്സരിച്ചത്‌. 10 മുതൽ 23 വയസുവരെ പ്രായമുള്ള പട്ടികവർഗ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ്‌ മത്സരം.   മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ഗ്രൗണ്ടിൽ  കായികമേള എം വി ഗോവിന്ദൻ എംഎൽഎ സല്യൂട്ട് സ്വീകരിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.  ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്ണൻ, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ വേലായുധൻ,  എം ശ്രീധരൻ,  എം റിജി, കെ എസ്  ചന്ദ്രശേഖരൻ, ഡോ. അനിൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.  കുടുംബശ്രീ ജില്ലാമിഷൻ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത്ത് സ്വാഗതവും ആന്തൂർ നഗരസഭാ സിഡിഎസ്‌ ചെയർപേഴ്സൺ കെ പി ശ്യാമള നന്ദിയും പറഞ്ഞു. സമാപനസമ്മേളനത്തിൽ ഡോ. വി ശിവദാസൻ എംപി വിജയികൾകക്‌ സമ്മാനം നൽകി. ആന്തൂർ നഗരസഭ സ്ഥിരം സമിതി  ചെയർമാൻ കെ വി പ്രേമരാജൻ അധ്യക്ഷനായി. കെ പി ഉണ്ണികൃഷ്ണൻ, പി എ വിൽസൺ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത്ത് സ്വാഗതവും കെ സി നീതു മോൾ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News